സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍
Smith Collection/Gado

സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍

രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം
Updated on
1 min read

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കയിലെ സാമ്പത്തിക ഭീമന്‍മാര്‍. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങി അമേരിയിലെ 11ഓളം മുന്‍നിര ധനകാര്യ സ്ഥാപനങ്ങളാണ് സഹായം വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏദേശം 3000 കോടി ഡോളര്‍ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍
അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്

രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം

ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ്, വെല്‍സ് ഫര്‍ഗോ എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ 500 കോടി ഡോളറും, ഗോള്‍ഡ്മാന്‍ സാച്ചും, മോര്‍ഗാന്‍ സ്റ്റാലിയും 250 കോടി ഡോളറുമാണ് നിക്ഷേപം നടത്തുക. ഇതുകൂടാതെ ബിഎന്‍വൈ മെലോണ്‍, പിഎന്‍സി ബാങ്ക്, സ്റ്റേറ്റ് സ്ട്രീറ്റ്, ട്രൂയിസ്റ്റ്, യുഎസ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ 100 കോടി ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്ത് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്തെത്തിയത്. ഇത്തരം നീക്കത്തിലൂടെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനാണ് ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം. അമേരിക്കയിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങളെല്ലാം ഈ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്.

സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍
സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി; ഒരാഴ്ച്ചയ്ക്കിടെ തകരുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്ക്

1985ലാണ് അമേരിക്കയിലെ പതിനാലാമത്തെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിതമായത്. 10ല്‍ താഴെ മാത്രം ജീവനക്കാരെ വച്ച് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ഇന്ന് അയ്യായിരത്തിലധികം ജീവനക്കാരാണുള്ളത്. പ്രധാനമായും ന്യൂയോര്‍ക്ക്, ഫ്ലോറിഡ, വാഷിങ്ടണ്‍, വ്യോണിംഗ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ പ്രവര്‍ത്തനം. അടുത്തകാലത്തായി ലോകരാജ്യങ്ങള്‍ നേരിട്ട പകര്‍ച്ച വ്യാധികളടക്കമുള്ള പ്രശ്‌നങ്ങള്‍ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. അതിനു പിന്നാലെയാണ് തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

സാമ്പത്തിക പ്രതിസന്ധി: ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് സഹായം വാഗ്ദാനവുമായി പ്രമുഖ സ്ഥാപനങ്ങള്‍
2008ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളായ സിലിക്കണ്‍വാലി ബാങ്കും, സിഗ്നേച്ചര്‍ ബാങ്കും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയിരുന്നു. ഇത് അമേരിക്കയിലുടനീളം വലിയ ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ ബാങ്കിങ് മേഖലയെ ഒന്നാകെ പ്രതിരോധത്തിലാക്കി ക്രെഡിറ്റ് സ്വീസിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്രെഡിറ്റ് സ്വീസ് ലോകബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ ഒരുങ്ങുന്നു എന്നതായിരുന്നു വാര്‍ത്ത. അതേസമയം അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ചയെ കുറിച്ച് ഇപ്പോഴും പരിശോധനകള്‍ തുടര്‍ന്നു വരികയാണ്.

logo
The Fourth
www.thefourthnews.in