ജയിലോ, തെരുവില്‍ ചവറു പെറുക്കലോ; ട്രംപിനുള്ള ശിക്ഷയെന്ത്?

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ട്രംപിന്, ഈ വിധി രാഷ്ട്രീയമായ തിരിച്ചടിയാകുമോ?

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നീലച്ചിത്ര താരത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യു എസ് കോടതി. അടുത്ത മാസം 11-നാണ് കേസില്‍ ട്രംപിനെതിരെ ശിക്ഷ വിധിക്കുക. നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ട്രംപിന് മേല്‍ ചുമത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് ജയിലില്‍ പോവേണ്ടി വരുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ട്രംപിന്, ഈ വിധി രാഷ്ട്രീയമായ തിരിച്ചടിയാകുമോ?

കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജി ജുവാന്‍ മെര്‍ചെന്റാണ് ട്രംപിനെതിരെ ശിക്ഷ വിധിക്കുക. ഫസ്റ്റ് ഡിഗ്രിയില്‍ ബിസിനസ്സ് റെക്കോര്‍ഡുകള്‍ വ്യാജമാക്കി എന്നതാണ് ട്രംപിനെതിരെയുള്ള കുറ്റം. അമേരിക്കന്‍ ശിക്ഷാ നിയമപ്രകാരം, ക്ലാസ് ഇ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണ് ഈ കുറ്റ കൃത്യം. ഓരോ കുറ്റത്തിനും നാല് വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാം. എന്നാല്‍ ട്രംപിന് ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അക്രമരഹിതമാണ് കുറ്റകൃത്യം, ആദ്യമായാണ് സമാനമായ കേസില്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ട്രംപിനെ സഹായിക്കും. ജയില്‍ ശിക്ഷ മൂലമുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുക എന്നതും ജഡ്ജിയുടെ പരിഗണനയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എന്നീ നിലകളും സഹായകമാകും.

ജയിലോ, തെരുവില്‍ ചവറു പെറുക്കലോ; ട്രംപിനുള്ള ശിക്ഷയെന്ത്?
ബിസിനസ് രേഖകളിലെ കൃത്രിമത്വം: ട്രംപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ജൂലൈ 11-ന്

ഇത്തരം കേസുകളില്‍ പിഴ, വീട്ടുതടങ്കല്‍, തെരുവുല്‍ നിന്ന് ചവര്‍ പെറുക്കുന്നത് ഉള്‍പ്പടെയുള്ള സാമൂഹ്യ സേവനങ്ങള്‍, തുടങ്ങിയവയാകും മിക്കവാറും ശിക്ഷകള്‍. കുറ്റം ചെയ്തതില്‍ പശ്ചാത്താപമില്ലാത്ത ട്രംപിന്റെ മനോഭാവം ജഡ്ജി എങ്ങനെ കണക്കിലെടുക്കും എന്നതും നിര്‍ണായകമാണ്. കുറ്റകൃത്യംമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ ജഡ്ജി കണക്കിലെടുക്കും. ട്രംപിന്റെ കുറ്റകൃത്യം എത്ര ആഴത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി എന്നത് ജഡ്ജിന്റെ മാത്രം നിലപാടിനെ അനുസരിച്ചിരിക്കും.

ട്രംപിന്റെ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാരര്‍ക്കും ശിക്ഷാവിധിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാകും. പ്രൊബേഷന്‍ ഓഫിസിനും നിര്‍ദേശങ്ങള്‍ നല്‍കാം. ഇവ മൂന്നും ജഡ്ജിന് മുന്‍പില്‍ സമര്‍പ്പിക്കും. ഇവ വിലയിരുത്തതിന് ശേഷമാകും ശിക്ഷാവിധി തീരുമാനിക്കുക. ശിക്ഷാവിധിക്കെതിരെ ട്രംപ് ഉടന്‍ തന്നെ അപ്പീല്‍ നല്‍കാനുള്ള സാധ്യതയുമുണ്ട്. അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ നടപ്പിലാക്കാന്‍ സാധ്യതയില്ല.

അപ്പീലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാം. അതിനാല്‍ ശിക്ഷ നടപ്പിലാക്കാന്‍ അത്രയും തന്നെ സമയം എടുക്കും. കുറ്റക്കാരനാക്കിയ വിധിക്കെതിരെ അപ്പീല്‍ നോട്ടീസ് ഫയല്‍ ചെയ്യാന്‍ ട്രംപിന് 30 ദിവസത്തെ സമയമുണ്ട്. ഫസ്റ്റ് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഫുള്‍ അപ്പീല്‍ ചെയ്യാന്‍ വീണ്ടും ആറ് മാസത്തെ സമയമുണ്ട്. ശിക്ഷ ശരി വെക്കുകയാണെങ്കില്‍ ട്രംപ് ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും ഉയര്‍ന്ന അപ്പീല്‍ കോടതിയായ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. കേസ് കേള്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആ കോടതിക്ക് വിവേചനാധികാരമുണ്ട്.

ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ശിക്ഷ ശരിവച്ചാല്‍, ട്രംപ് യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കേസ് എടുക്കണോ വേണ്ടയോ എന്ന കാര്യം സുപ്രീം കോടതി തീരുമാനിക്കും. ശേഷം വിധി വരും. എന്നിരുന്നാലും നവംബര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ നടപടികള്‍ അവസാനിക്കാന്‍ സാധ്യതയില്ല.

ജയിലോ, തെരുവില്‍ ചവറു പെറുക്കലോ; ട്രംപിനുള്ള ശിക്ഷയെന്ത്?
'റഫായിലെ ആക്രമണം ഹൃദയഭേദകം'; പലസ്തീനെന്ന സ്വതന്ത്രരാഷ്ട്രത്തിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

എന്നാല്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ ശിക്ഷ നിയമപരമായി ബാധിക്കില്ല. ശിക്ഷ നടപടികള്‍ പുരോഗമിക്കുകയും ട്രംപ് വിജയിക്കുകയും ചെയ്താല്‍ ഉണ്ടാകുന്നത് പുതിയൊരു സാഹചര്യം ആയിരിക്കും. ജയിലില്‍ നിന്ന് അദ്ദേഹത്തിന് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. പ്രസിഡന്റ് 34 വയസിന മുകളില്‍ പ്രായമുള്ള യുഎസില്‍ ജനിച്ച പതിനാല് വര്‍ഷം രാജ്യത്ത് താമസിക്കുന്നയാള്‍ ആയിരിക്കണം പ്രസിഡന്റ് എന്നുമാത്രമാണ് യുഎസ് ഭരണഘടന പറയുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, ട്രംപിന് ജയിലിലായിരിക്കുമ്പോള്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാം.

എന്താണ് ട്രംപിന് എതിരായ കേസ്?

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. നീലചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്നാണ് ട്രംപിന് എതിരായ ആരോപണം.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിചമച്ചതാണെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നതെന്നും വിധിക്കുശേഷം ട്രംപ് പ്രതികരിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിധി ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്രംപുമായി 2006-ലുണ്ടായ ലൈംഗിക ബന്ധം വിശദമായി കോടതിയില്‍ പോണ്‍ നടിയായ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ 2016-ലെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സ്റ്റോമിക്ക് നല്‍കിയ 130,000 ഡോളര്‍ തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് തിരികെ നല്‍കുന്നതിനായി ബിസിനസ് രേഖകള്‍ വ്യാജമായി ചമച്ചുവെന്നാണ് ട്രംപിനെതിരായ കേസ്.

2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി കോടതിയെ അറിയിച്ചിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍.

ജയിലോ, തെരുവില്‍ ചവറു പെറുക്കലോ; ട്രംപിനുള്ള ശിക്ഷയെന്ത്?
ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ

പിന്നീട് 2016ല്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്‌സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാന്‍ ഡേവിഡ്‌സണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും തനിക്ക് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും സ്റ്റോമി കോടതിയില്‍ വ്യക്തമാക്കി.

സ്റ്റോമിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ 2016-ലെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സ്റ്റോമിക്ക് നല്‍കിയ 130,000 ഡോളര്‍ തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് തിരികെ നല്‍കുന്നതിനായി ബിസിനസ് രേഖകള്‍ വ്യാജമായി ചമച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജി നേരത്തെ ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു. കേസില്‍ മാര്‍ച്ച് 25-നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ എത്തി ട്രംപ് അറസ്റ്റ് വരിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in