ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?

ബംഗ്ലാദേശിനെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കു നയിച്ചപ്പോഴും ഒരു വശത്ത് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഒതുക്കാനും ഹസീന ശ്രദ്ധിച്ച് പോന്നു

ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് സുപ്രധാന വഴിത്തിരിവിലാണ് ബംഗ്ലാദേശ്. 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നിരിക്കുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുന്നു.

പാകിസ്ഥാനില്‍നിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ച സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് ഷെയ്ഖ് ഹസീനയുടെ പിതാവ് മുജീബുര്‍ റഹ്‌മാന്‍. 1975 ല്‍ പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ചുകയറിയ വിമതര്‍ മുജീബുര്‍ റഹ്‌മാനെയും മക്കളെയും ബന്ധുക്കളെയും വധിച്ചപ്പോള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ മകളാണ് ഷെയ്ഖ് ഹസീന. ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രിയായി. ഇപ്പോള്‍ നാടുവിടേണ്ടിയും വന്നു

ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?
ബംഗ്ലാദേശിൽ പാർലമെന്റ് പിരിച്ചുവിട്ടു; ഷെയ്ഖ് ഹസീനയുടെ യുകെ യാത്ര വൈകും

എവിടെയാണ് ഹസീനയ്ക്കു പിഴച്ചത്?

ബംഗ്ലാദേശിന്റെ തലവര മാറ്റിയ കാലമാണ് ഹസീനയുടെ ഭരണകാലം. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ സാമ്പത്തികമായും സാമൂഹ്യമായും അരക്ഷിതാവസ്ഥയിലായിരുന്നു രാജ്യമായിരുന്നു ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്ന്. 1996ലാണ് ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. 2009 ല്‍ അവര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ബംഗ്ലാദേശ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത്.

പ്രക്ഷോഭകര്‍, ഭീകരരായി മുദ്രകുത്തപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നേരെ മുഷ്ടി ചുരുട്ടി. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 15 വര്‍ഷം ഹസീന ബംഗ്ലാദേശിനെ കൈപ്പിടിയിലൊതുക്കിയത് അങ്ങനെയാണ്

സാമ്പത്തികരംഗത്തും മാനവിക സൂചികകളിലുമുണ്ടായ വലിയ കുതിച്ചുചാട്ടമാണ് പിന്നാലെ ബംഗ്ലാദേശ് കണ്ടത്. 2023 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്കു മുകളിലെത്തി. ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നായി. ലോക ബാങ്കിന്റെ കണക്കനുസരിച്ച് രണ്ടരക്കോടി ജനങ്ങളാണ് രണ്ട് പതിറ്റാണ്ടിനിടയില്‍ ദാരിദ്ര്യരേഖയില്‍നിന്ന് പുറത്തുകടന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും വലിയ പുരോഗതിയുണ്ടായി. സാമ്പത്തിക വളര്‍ച്ചയുടെ ചാലകമായി പ്രവര്‍ത്തിച്ചത് വസ്ത്രവിപണിയായിരുന്നു. സാമ്പത്തികരംഗത്തുണ്ടായ പുരോഗതി അടിസ്ഥാന സൗകര്യത്തിനും അവര്‍ ഉപയോഗിച്ചു. ബംഗ്ലാദേശിന്റെ വികസനത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു 2009 നു ശേഷമുള്ള ഹസീനയുടെ ഭരണകാലം.

ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?
സാമൂഹ്യ- സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കും മുന്നില്‍, ജനാധിപത്യത്തിന് തിരിച്ചടി; വൈരുധ്യങ്ങളുടെ ഷെയ്ഖ് ഹസീന മോഡല്‍

എന്നാല്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കണക്കിലെടുക്കുമ്പോള്‍ ഇക്കാലയളവില്‍ ഹസീന ഒരു ഏകാധിപതിയായ മാറുകയായിരുന്നു. രാജ്യത്തെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കുനയിച്ചപ്പോഴും ഒരു വശത്ത് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഒതുക്കാനും ഹസീന ശ്രദ്ധിച്ചുപോന്നു. വീണ്ടും വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഇതിന്റെ തോത് വര്‍ധിച്ചു.

പാകിസ്താന്‍ അനുകൂലികളെന്ന് കരുതുന്ന ജമാ അത്തെ ഇസ്ലാമിയെ നേരിടുന്നതിന്റെ പേരില്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്കു പോലും മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. പ്രക്ഷോഭകര്‍, ഭീകരരായി മുദ്രകുത്തപ്പെട്ടു. മാധ്യമങ്ങള്‍ക്കുനേരെ മുഷ്ടി ചുരുട്ടി. മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 15 വര്‍ഷം ഹസീന ബംഗ്ലാദേശിനെ കൈപ്പിടിയിലൊതുക്കിയത് അങ്ങനെയാണ്.

ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?
ബംഗ്ലാദേശ് കലാപത്തിന് ആക്കംകൂട്ടിയത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടന ഇസ്ലാമി ഛാത്ര ഷിബിർ? നീക്കം പാകിസ്താന്റെ പിന്തുണയോടെയെന്ന് ആരോപണം

ഹസീനയുടെ തകര്‍ച്ചയ്ക്കു പിന്നില്‍

ഹസീനയുടെ രാജിയോളം എത്തിയ വീഴ്ചയുടെ തുടക്കം 'റസാക്കര്‍' എന്ന ഒരൊറ്റ വാക്കില്‍നിന്നാണ്. ബംഗ്ലാദേശില്‍ 'റസാക്കര്‍' എന്നത് വളരെ നിന്ദ്യമായ പദമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ എന്നര്‍ത്ഥം വരുന്ന ഈ വാക്ക് കിഴക്കന്‍ പാകിസ്താനില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പാകിസ്താന്‍ സായുധസേന സ്വാതന്ത്ര്യസമര സേനാനികളെ ലക്ഷ്യം വച്ച് നടത്തിയ അതിക്രമങ്ങളെ പിന്തുണിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ്. അവര്‍ ബംഗ്ലാദേശിന്റെ വിമോചനസമരത്തെ എതിര്‍ത്തവരായിരുന്നു. ഹീനമായ പല കുറ്റകൃത്യങ്ങളും റസാക്കര്‍മാര്‍ക്കുനേരെ ആരോപിക്കപ്പെടുന്നുണ്ട്.

ഹസീനയുടെ രാജിയോളം എത്തിയ വീഴ്ചയുടെ തുടക്കം ഒരൊറ്റ വാക്കില്‍ നിന്നാണ്. 'റസാക്കര്‍' എന്ന വാക്ക്.

സ്വാതന്ത്ര്യസമരസേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിനുപിന്നാലെ ജൂലൈ ഒന്നുമുതലാണ് ബംഗ്ലാദേശിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ സമ്പ്രദായം അന്യായമാണെന്നും മെറിറ്റ് അടിസ്ഥാനമാക്കിയാണ് തസ്തികകള്‍ നികത്തേണ്ടതെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.

എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നത് ഹസീനയുടെ റസാക്കര്‍ പ്രയോഗത്തോടെയാണ്. പ്രക്ഷോഭകാരികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഹസീനയുടെ പരാമര്‍ശം. ''പോരാളികളുടെ കൊച്ചുമക്കള്‍ക്ക് ക്വാട്ട ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്? റസാക്കര്‍മാരുടെ കൊച്ചുമക്കള്‍ക്കാണോ?'' എന്നായിരുന്നു ഹസീനയുടെ ചോദ്യം.

ബംഗ്ലാദേശ് ഇനി മതമൗലികവാദികളുടെ കയ്യിലോ?
പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിൽക്കെ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരുക്ക്

ഇതോടെ വിദ്യാര്‍ഥികള്‍ തെരുവുകളില്‍ കലാപമഴിച്ചുവിട്ടു. സംവരണം സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഹസീന രാജിവെക്കണമെന്ന ആവശ്യം രാജ്യമാകെ ആഞ്ഞടിച്ചു. പ്രക്ഷോഭം കനത്ത സാഹചര്യത്തിലാണ് സ്ഥാനം രാജിവെച്ച് ഹസീന രാജ്യം വിട്ടത്. അവസരം മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും തയ്യാറായി.

ബംഗ്ലാദേശ് ഇനി എങ്ങോട്ട്?

ഷെയ്ഖ് ഹസീന വിരുദ്ധതയുടെ പേരില്‍ പൊതുസ്വീകാര്യത കിട്ടിയ ജമാത്ത് ഇസ്ലാമിയെന്ന മതയാഥാസ്ഥിതിക സംഘടനയും പട്ടാളവും അധികാരത്തില്‍ എത്തുമ്പോള്‍ രാജ്യത്തെ ജനാധിപത്യം വീണ്ടും ചോദ്യചിഹ്നമായി ഉയരുകയാണ്. ബംഗ്ലാദേശില്‍ കഴിഞ്ഞ 53 വര്‍ഷത്തിനിടെ എട്ട് വര്‍ഷം മാത്രമാണ് പട്ടാളത്തിന് അധികാരം പിടിക്കാനായത്. ഇതുവരെയുള്ള എല്ലാ ഏകാധിപത്യഭരണങ്ങളെയും അട്ടിമറിച്ച ചരിത്രം കൂടിയാണ് ബംഗ്ലാദേശിനുള്ളത്. ജനാധിപത്യബോധമുള്ള ജനത ആ ചരിത്രം ആവര്‍ത്തിക്കുമോ? അതോ, ബഹുജനപ്രക്ഷോഭത്തിന്റെ മറവില്‍ മതയാഥാസ്ഥിക ശക്തികളും പട്ടാളവും ബംഗ്ലാദേശിന്‍രെ ഭാഗധേയം നിര്‍ണയിക്കുമോ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in