അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പുടിനെതിരായ വാറന്റ്: എന്താകും തുടർ നടപടി?

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പുടിനെതിരായ വാറന്റ്: എന്താകും തുടർ നടപടി?

ഉത്തരവ് റഷ്യയ്ക്ക് ബാധകമല്ലെന്നും പുടിനെതിരെയുള്ള നീക്കം രാജ്യത്തിനെതിരായത് കൂടിയാണെന്നും റഷ്യ
Updated on
2 min read

യുക്രെയ്നിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. യുക്രെയ്നിൽ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തുന്നുവെന്നതാണ് പ്രധാന ആരോപണം. പുടിനെ കൂടാതെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യയുടെ കമ്മീഷണർ മരിയ ലവോവ-ബെലോവയെക്കതിരെയും സമാന കുറ്റം ചുമത്തി വാറന്റ് പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവ് റഷ്യയ്ക്ക് ബാധകമല്ലെന്നും പുടിനെതിരെയുള്ള നീക്കം രാജ്യത്തിനെതിരെ കൂടിയാണെന്നും റഷ്യൻ അധികൃതർ പ്രതികരിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായ റോം സ്റ്റാറ്റ്യൂട്ട് (നിയമം) പ്രകാരം, ഒരു രാജ്യത്തെ ജനസമൂഹത്തെ നിർബന്ധിതമായി നാടുകടത്തുക എന്നത് ക്രിമിനൽ കുറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ കേസ്. റോം സ്റ്റാറ്റ്യുട്ടിൽ യുക്രെയ്ൻ ഒപ്പുവച്ചിട്ടില്ലെങ്കിലും രാജ്യത്ത് നടക്കുന്ന യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുക്രെയ്ൻ അന്താരാഷ്ട്ര കോടതിക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ നടത്തിയ അന്വേഷണമാണ് പുടിനെതിരായ നിലവിലെ കേസിന് ആധാരം.

യുദ്ധക്കുറ്റങ്ങൾ, വംശഹത്യ എന്നിങ്ങനെയുള്ള കേസുകളിൽ രാഷ്ട്രത്തലവന്മാർക്ക് ഐസിസി യാതൊരു പരിരക്ഷയും നൽകുന്നില്ല

ഐസിസി, പുടിനെതിരെ വാറന്റ് പുറപ്പെടുവിച്ചു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ റഷ്യ അതിനെ തള്ളിയിരുന്നു. ഐസിസിയുടെ അധികാരപരിധികളെ റഷ്യ അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വാറന്റ് ബാധകമല്ലെന്നുമാണ് റഷ്യയുടെ വാദം. ഇത് സത്യത്തിൽ ശരിയുമാണ്. 1998ലെ റോം സ്റ്റാറ്റ്യുട്ടിൽ റഷ്യ ഒപ്പുവച്ചിരുന്നുവെങ്കിലും 2016ൽ ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്നും ഐസിസി അധികാരപരിധി യുക്രെയ്ൻ അംഗീകരിക്കുന്നത് കൊണ്ട് തന്നെ കുറ്റവാളിയുടെ പൗരത്വം ഒരു വിഷയമല്ലെന്നും ഐസിസി പ്രസിഡന്റ് പിയോറ്റർ ഹോഫ്മാൻസ്‌കി പ്രതികരിച്ചു.

വ്ളാദിമിർ പുടിനെ എങ്ങനെ ബാധിക്കും?

ഐസിസിയെ റഷ്യ അംഗീകരിക്കാത്തതിനാൽ നിലവിൽ പുടിനെയോ ലെവോവ ബെലോവയോ വാറന്റ് ബാധിക്കില്ല. രാജ്യത്തിനുള്ളിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും കടക്കാനാകില്ല. എന്നാൽ ചട്ടമനുസരിച്ച് ഐസിസിയെ അംഗീകരിക്കുന്ന രാജ്യത്തേക്ക് വാറന്റ് ഉള്ള വ്യക്തി കടക്കുകയാണെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് കോടതി ആസ്ഥാനമായ ഹേഗിന് കൈമാറാൻ അതാത് രാജ്യങ്ങൾ ബാധ്യസ്ഥരാണ്. നിലവിൽ 123 രാജ്യങ്ങളാണ് അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയെ അംഗീകരിക്കുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പുടിനെ അറസ്റ്റ് ചെയ്യുക എന്നത് അടുത്തകാലത്തൊന്നും സംഭവിക്കാൻ ഇടയില്ല. റഷ്യ പോലൊരു വൻശക്തിയുടെ തലവനായത് കൊണ്ട് തന്നെ പുടിനെ അറസ്റ്റ് ചെയ്ത് കൈമാറാൻ മറ്റ് രാജ്യങ്ങൾ ധൈര്യപ്പെടില്ല എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കേസില്‍ വാറന്റ് പുറപ്പെടുവിക്കപ്പെട്ട മറ്റുള്ളവർക്ക് ഈ പരിരക്ഷ ലഭിക്കണമെന്നില്ല.

2001-ൽ അധികാരത്തിൽ നിന്ന് വീണതിനെത്തുടർന്ന് പ്രധാനമന്ത്രി സോറാൻ ജിൻഡ്‌ജിക്, മിലോസെവിച്ചിനെ ഹേഗിന് കൈമാറാൻ ഉത്തരവിട്ടിരുന്നു.

യുദ്ധക്കുറ്റങ്ങൾ, വംശഹത്യ എന്നിങ്ങനെയുള്ള കേസുകളിൽ രാഷ്ട്രത്തലവന്മാർക്ക് ഐസിസി, യാതൊരു വിധ പരിരക്ഷയും നൽകുന്നില്ല. എന്നാൽ ചിലർക്ക് നിയമപരമല്ലെങ്കിൽ പോലും പരിരക്ഷ ലഭിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. സുഡാനീസ് ഏകാധിപതി ഒമർ അൽ ബഷിറിനെതിരെ സമാനമായ കേസിൽ അറസ്റ്റ് വാറന്റ് നിലനിന്നിരുന്നപ്പോഴും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഐസിസി അംഗമായ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചിരുന്നു. ഐസിസിയിൽ അംഗമല്ലാത്ത ഒരു രാജ്യത്തിന്റെ തലവനെ അറസ്റ്റ് ചെയ്യാൻ തങ്ങൾ ബാധ്യസ്ഥരല്ല എന്നായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയുടെ പക്ഷം. ഒമർ അൽ ബഷിർ സന്ദർശിച്ച മറ്റനവധി രാജ്യങ്ങളും സമാന നിലപാട് കൈക്കൊണ്ടിരുന്നു. ചിലിയൻ ഭരണാധികാരിയായ അഗസ്റ്റോ പിനോഷെയുടെ കാര്യത്തിൽ ബ്രിട്ടൻ ആദ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു.

ഭാവിയിലേക്കുള്ള ഭീഷണിയോ?

ഇത്തരത്തിലുള്ള പരിരക്ഷ ഇപ്പോൾ പുടിന്റെ രക്ഷക്കെത്തുമെങ്കിലും ഭാവിയിൽ അധികാരത്തിലേറുന്ന റഷ്യൻ പ്രസിഡന്റിന് വാറന്റിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കൈമാറണമെന്ന് തോന്നുകയാണെങ്കിൽ അതിന് കഴിയും. 1999-ൽ കൊസോവോയിൽ നടത്തിയ യുദ്ധകുറ്റങ്ങൾക്ക് കുറ്റാരോപിതനായ യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റായ സ്ലോബോഡൻ മിലോസെവിച്ചിനെ അങ്ങനെയാണ് 2001-ൽ ഹേഗിന് കൈമാറുന്നത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പുടിനെതിരായ വാറന്റ്: എന്താകും തുടർ നടപടി?
പുടിനെതിരെ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളിൽ

2001-ൽ അധികാരത്തിൽ നിന്ന് വീണതോടെ മിലോസെവിച്ചിനെ ഹേഗിന് കൈമാറാൻ പ്രധാനമന്ത്രി സോറാൻ ജിൻഡ്‌ജിക് ഉത്തരവിട്ടിരുന്നു. അമേരിക്കയുടെയും ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും പക്കൽ നിന്നുള്ള സാമ്പത്തിക സഹായം ലക്ഷ്യമിട്ടായിരുന്നു അന്നത്തെ നീക്കം.

logo
The Fourth
www.thefourthnews.in