ബൈഡനെയും സെലൻസ്കിയെയും മോദിയെയും കാണും; ഫ്രാൻസിസ് മാർപ്പാപ്പ ജി7 ഉച്ചകോടിയിലേക്കു പോകുന്നതെന്തിന്?

ബൈഡനെയും സെലൻസ്കിയെയും മോദിയെയും കാണും; ഫ്രാൻസിസ് മാർപ്പാപ്പ ജി7 ഉച്ചകോടിയിലേക്കു പോകുന്നതെന്തിന്?

മാർപാപ്പ കഴിഞ്ഞയാഴ്ച നടത്തിയ പരാമർശം ക്വീർവിരുദ്ധമാണെന്ന വിമർശനം വലിയതോതിൽ ചർച്ചയായതിനു ശേഷമാണ് ഇപ്പോൾ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നത്
Published on

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനത്തിന് പിന്നിൽ എന്താകും? ആദ്യമായാണ് ഒരു മാർപ്പാപ്പ ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് രാജ്യതലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്ക, യുക്രെയ്ൻ, ഫ്രാൻസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലേതുൾപ്പെടെയുള്ള നേതാക്കളുമായാണ് മാർപ്പാപ്പ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിർമിതബുദ്ധി ധാർമികതയോടെ ഉപയോഗിക്കേണ്ടതെങ്ങനെയെന്നാണ് മാർപ്പാപ്പ ജി7 ഉച്ചകോടിയിൽ സംസാരിക്കുന്നത്. നിർമിതബുദ്ധിക്കപ്പുറം ഇത്തവണ ഇറ്റലിയിലെ ബോർഗോ എഗ്‌നാസിയയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് മാർപാപ്പ എത്തുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ?

നിർമിതബുദ്ധിയുണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് മാർപ്പാപ്പ കഴിഞ്ഞ ജനുവരിയിൽതന്നെ പറഞ്ഞിരുന്നു. ഉച്ചകോടിയെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും പ്രധാന രാജ്യങ്ങളുമായി അദ്ദേഹം ചർച്ച നടത്തുക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനും അപ്പുറം യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായും ഇന്ത്യ, ബ്രസീൽ എന്നീ വികസ്വര രാജ്യങ്ങളുടെ തലവന്മാരായ നരേന്ദ്രമോദിയുമായും ലൂയിസ് ഇനാഷിയോ ലുലാ ഡാ സിൽവയുമായുമാണ് അദ്ദേഹം ചർച്ചയ്ക്കു തയ്യാറാകുന്നത്. അതുകൂടാതെ തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗനുമായും കൂടിക്കാഴ്ച നടത്തും.

ബൈഡനെയും സെലൻസ്കിയെയും മോദിയെയും കാണും; ഫ്രാൻസിസ് മാർപ്പാപ്പ ജി7 ഉച്ചകോടിയിലേക്കു പോകുന്നതെന്തിന്?
യൂറോപ്യൻ യൂണിയനിലെ തീവ്ര വലതുപക്ഷ മുന്നേറ്റം ഫ്രാന്‍സിലും മാറ്റമുണ്ടാകുമോ, പാര്‍ലമെന്റ് പിരിച്ചുവിട്ടത് എന്തിന്?

മാർപ്പാപ്പയുടെ പ്രഭാഷണത്തിൽ ജി7 രാജ്യങ്ങൾക്കു പുറത്തുള്ളവർക്കും പങ്കെടുക്കാനുള്ള അവസരമുണ്ടാകും. മാർപ്പാപ്പയെ ക്ഷണിച്ച ഇറ്റാലിയൻ പ്രസിഡന്റ് ജിയോർജിയ മെലോണി ഇത് തങ്ങളുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നും, നിർമിതബുദ്ധി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് ഈ ഉച്ചകോടിയിലേക്കുള്ള മികച്ച സംഭവനയായിരിക്കുമെന്നും വിലയിരുത്തുന്നു.

മാര്‍പാപ്പയുടെ ക്വീര്‍വിരുദ്ധ പരാമര്‍ശം വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് അദ്ദേഹം ഇറ്റലിയിലേക്ക് വരുന്നത്. ക്വീർ വിഭാഗത്തെ കുറിച്ച് പൊതുവിൽ അനുകൂല നിലപാടുകൾ സ്വീകരിക്കാറുള്ള മാർപാപ്പ കഴിഞ്ഞയാഴ്ച നടത്തിയ പരാമർശം ക്വീർവിരുദ്ധമാണെന്ന വിമർശനം വലിയതോതിൽ ചർച്ചയായതിനു ശേഷമാണ് ഇപ്പോൾ രാഷ്ട്രതലവന്മാരുമായുള്ള കൂടിക്കാഴ്ചയുടെ വാർത്തകൾ പുറത്തുവരുന്നത്.

ബൈഡനെയും സെലൻസ്കിയെയും മോദിയെയും കാണും; ഫ്രാൻസിസ് മാർപ്പാപ്പ ജി7 ഉച്ചകോടിയിലേക്കു പോകുന്നതെന്തിന്?
ഗാസയിൽ വെടിനിർത്തൽ: സമാധാന കരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു എൻ പ്രമേയം പാസാക്കി

പാരമ്പരാഗതരീതികൾക്കപ്പുറം പ്രവർത്തിക്കുന്ന ശീലമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ജോ ബൈഡനോട് ഗാസയെക്കുറിച്ചും, യുക്രെയ്ൻ പ്രസിഡന്റുമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും സംസാരിക്കാൻ സാധ്യതയുണ്ട്. നിർമിതിബുദ്ധിയെ കുറിച്ച് സംസാരിക്കുന്നതിനപ്പുറം വലിയ വാർത്തകൾ ഇറ്റലിയിൽ നിന്ന് വരുമോ എന്നാണ് ഇനി അറിയേണ്ടത്.

logo
The Fourth
www.thefourthnews.in