സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ;  ബൈഡനെ മാറ്റാൻ നീക്കം?

സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ; ബൈഡനെ മാറ്റാൻ നീക്കം?

ബൈഡനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി തൽസ്ഥാനത്ത് നിന്ന് നീക്കി, പകരം മറ്റൊരാളെ കൊണ്ടുവന്നേക്കാമെന്നാണ് സൂചന
Published on

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് സംവാദത്തിലെ ബൈഡന്റെ പ്രകടനത്തിൽ ഡെമോക്രാറ്റിക്‌ പാർട്ടി ഫണ്ട് ദാതാക്കൾ അതൃപ്തിയിലെന്ന് റിപ്പോർട്ട്. സംവാദത്തിൽ ബൈഡന്റെ ദുർബല പ്രകടനമാണ് ദാതാക്കളെ ചൊടിപ്പിച്ചത്. നിലവിലെ സാഹചര്യത്തെ നിയന്ത്രിക്കാൻ, പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയെ മാറ്റുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കാം എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈഡനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി തൽസ്ഥാനത്ത് നിന്ന് നീക്കി, പകരം മറ്റൊരാളെ കൊണ്ടുവന്നേക്കാമെന്നാണ് സൂചന.

സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ;  ബൈഡനെ മാറ്റാൻ നീക്കം?
പോരടിച്ച് ട്രംപും ബൈഡനും; എന്താണ് അമേരിക്കൻ തിരഞ്ഞെടുപ്പിലെ പ്രസിഡൻഷ്യൽ സംവാദം, പ്രാധാന്യമെന്ത്?

പ്രസിഡൻഷ്യൽ സംവാദത്തിന് ശേഷം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥിര ഫണ്ട് ദാതാക്കൾ ആശയകുഴപ്പത്തിലും കടുത്ത അസ്വസ്ഥതയിലും ആയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റാൻ എന്ത് ചെയ്യാനാകും എന്നത്‌ സംബന്ധിച്ച് രാഷ്ട്രീയ ഉപദേഷ്ടാക്കളുമായി ചർച്ചകളും നടന്നിരുന്നു. ഈ ചർച്ചകൾക്ക് ശേഷമാണ് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലോ അതിനുമുമ്പോ ബൈഡനെ നീക്കുകയും മറ്റൊരാളെ പകരം വെക്കുകയും ചെയ്തേക്കാമെന്ന് ഒരു സ്രോതസ് വെളിപ്പെടുത്തിയത്.

റോൺ കോൺവേ, ലോറീൻ പവൽ ജോബ്‌സ് എന്നിവരുൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ വൻകിട ഫണ്ട് ദാതാക്കളാണ് നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. ദുരന്തസമനായതെന്ന് നിക്ഷേപകർ കരുതുന്ന സാഹചര്യത്തെ ക്കുറിച്ച് ഇവർ സംസാരിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡന്റെ ഭാര്യയും പ്രഥമ വനിതയുമായ ജിൽ ബൈഡൻ വഴി ബൈഡനെ അനുനയിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബൈഡനെ പ്രേരിപ്പിക്കാൻ പങ്കാളിക്ക് കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബൈഡനെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഫണ്ട് ദാതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ;  ബൈഡനെ മാറ്റാൻ നീക്കം?
ഇടറിപ്പോയ സംവാദം, ബൈഡന്റെ പതര്‍ച്ച ട്രംപിന് വിജയമാകുമോ?

ബൈഡനുവേണ്ടി ധനസമാഹരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ പദ്ധതിയിട്ടിരുന്ന ഒരു സിലിക്കൺ വാലി ഫണ്ട് ദാതാവ്, സംവാദത്തിന് പിന്നാലെ ഇതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു ഫണ്ട് ദാതാവ് സംവാദത്തെയും തുടർന്നുണ്ടായ സാഹചര്യങ്ങളെയും വൻ ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്. ബൈഡൻ സ്വയം കാര്യങ്ങൾ വിലയിരുത്തി പുറത്തുപോകുമെന്നാണ് സമ്പന്നരായ ചില ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്. അതേസമയം ശുഭാപ്തിവിശ്വാസമുള്ള ദാതാക്കൾ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനും ഫലത്തിന്റെ ആഘാതം മനസിലാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തിൽ ബൈഡന് ഒരു പകരക്കാരനെ കണ്ടെത്താൻ ആവില്ലെന്ന് കരുതുന്നവരും കൂട്ടത്തിലുണ്ട്. സാഹചര്യത്തോട് പൊരുത്തപ്പെടാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം.

ഫണ്ട് ദാതാക്കൾക്കിടയിലെ ഈ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ ബൈഡനെ കൂടുതൽ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ബൈഡന്റെ രാഷ്ട്രീയ സ്വാധീനത്തെ ക്കുറിച്ച് ഡെമോക്രറ്റുകൾക്കിടയിൽ തന്നെ സംശയം ഉയർന്നു വരുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രതിസന്ധികളെ ബൈഡന് അഭിമുഖീകരിക്കേണ്ടി വരുന്നത്

ന്യൂയോർക്ക് ടൈംസിനോട് സംസാരിച്ച മിക്കവാറും ഫണ്ട് ദാതാക്കളും ധനസമാഹാരം നടത്തുന്നവരും തങ്ങളുടെ ആശങ്കകൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സംവാദം അവസാനിച്ച് 24 മണിക്കൂറിന് ശേഷവും ബൈഡന്റെ സംഘം തങ്ങളുമായി ആശയവിനിമയം നടത്താനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ശ്രമിച്ചില്ലെന്ന പരാതി ധനസമാഹരണം നടത്തുന്ന പ്രധാനപ്പെട്ട ആളുകൾക്കുണ്ട്. ഈ ആശങ്കകൾ അകറ്റാൻ ബൈഡന് സാധിക്കുമോ എന്ന കാര്യത്തിലാണ് നിലവിൽ ഫണ്ട് ദാതാക്കളുടെ ശ്രദ്ധ.

ഫണ്ട് ദാതാക്കൾക്കിടയിലെ ഈ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ ബൈഡനെ കൂടുതൽ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ബൈഡന്റെ രാഷ്ട്രീയ സ്വാധീനത്തെ ക്കുറിച്ച് ഡെമോക്രറ്റുകൾക്കിടയിൽ തന്നെ സംശയം ഉയർന്നു വരുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രതിസന്ധികളെ ബൈഡന് അഭിമുഖീകരിക്കേണ്ടി വരുന്നത്.

നിലവിൽ ബൈഡന്റെ പ്രചാരണപരിപാടികളുടെ മുഖ്യ മുൻഗണന പണമാണ്. സാമ്പത്തിക കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും കടത്തിവെട്ടിയാണ് ബൈഡനും ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റിയും പ്രചാരണ രംഗത്തേക്ക് കടന്നതെങ്കിലും നിലവിൽ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. ജൂണിലെ കണക്കുകൾ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ താഴെയാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചാരണ ഫണ്ട്. സംവാദത്തിന് ശേഷം 72 മണിക്കൂറിനുള്ളിൽ ഒരു വലിയ ഫണ്ട് ശേഖരണത്തിലൂടെ ഈ വിടവ് നികത്താമെന്ന് ബൈഡൻ പക്ഷം പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പ്രതീക്ഷക്കാത്ത തിരിച്ചടികളാണ് ബൈഡന് ഇപ്പോൾ നേരിടേണ്ടി വരുന്നത്.

സംവാദത്തിലെ മോശം പ്രകടനത്തിൽ അതൃപ്തരായി ഡെമോക്രാറ്റിക്‌ ഫണ്ട് ദാതാക്കൾ;  ബൈഡനെ മാറ്റാൻ നീക്കം?
ഫ്രഞ്ച് തിരഞ്ഞെടുപ്പ് ആദ്യഘട്ടം ആരംഭിച്ചു; പ്രീ പോളുകളിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം

കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംവാദം ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സംവാദത്തിൽ ബൈഡന്റെ പരാജയം ഏറെ ചർച്ച ചെയ്യപ്പെട്ടു. ട്രംപിന്റെ ആക്രമണോത്സുകമായ വാഗ്‌വാദത്തെ നേരിടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ട്രംപിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാന്‍ പോലും ബൈഡന് സാധിച്ചില്ല. നിരവധി കേസുകളുടെ വെല്ലുവിളിയുണ്ടായിരുന്നിട്ടും ബൈഡന് ട്രംപിൻ്റെ കള്ളങ്ങൾ പൊളിക്കാൻ പോലും സാധിച്ചില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in