ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം 420 കോടി ഡോളറിന്റെ നഷ്ടം

ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം 420 കോടി ഡോളറിന്റെ നഷ്ടം

കാലാവസ്ഥാ മാറ്റത്തിൽ ഏറ്റവും കൂടുതല്‍ ദുരന്തബാധിത മേഖല ഏഷ്യയാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്
Updated on
1 min read

വരള്‍ച്ചയും വെള്ളപ്പൊക്കവുമടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏഷ്യയില്‍ വര്‍ധിച്ചു വരുന്നുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO)യുടെ റിപ്പോര്‍ട്ട്. ഇത് ഭൂഖണ്ഡത്തിന്റെ ആവാസവ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിൽ ലോകത്തിലെ ഏറ്റവും കൂടുതല്‍ ദുരന്തബാധിത മേഖല ഏഷ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം 420 കോടി ഡോളറിന്റെ നഷ്ടം
അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

വെള്ളപ്പൊക്കവും കൊടുങ്കാറ്റുമാണ് കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടായ ദുരന്തങ്ങളിലേറെയും. 50 ദശലക്ഷത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു. 5,000-ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.

2022ത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വരള്‍ച്ച, ഉഷ്ണ തരംഗം, വെള്ളപ്പൊക്കം എന്നിവയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചത്. ഏകദേശം 420 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടായത്. പാകിസ്താനും ചൈനയുമാണ് കാര്യമായ നഷ്ടം നേരിട്ട മറ്റ് രണ്ട് രാജ്യങ്ങള്‍. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധിയാണ് ഇത്തരമൊരവസ്ഥയിലേക്ക് ഇന്ത്യയെ നയിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ദ സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് ഇന്‍ ഏഷ്യ 2022ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഗംഗ, ബ്രഹ്‌മപുത്ര നദീ താഴ്വാരങ്ങളില്‍ മഴയുടെ അളവ് വളരെ കുറവായിരുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റേയും അതിര്‍ത്തി പ്രദേശമായ ഇവിടുത്തെ ജനങ്ങളുടെ ഉപജീവന മാര്‍ഗം തന്നെ കൃഷി ആണ്.

ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം 420 കോടി ഡോളറിന്റെ നഷ്ടം
ചൂട്, യുദ്ധം, കയറ്റുമതി നിരോധനം; ആഗോള ഭക്ഷ്യസുരക്ഷ പ്രതിസന്ധിയില്‍

അതേസമയം, മധ്യ ഇന്ത്യയിലെ പശ്ചിമ ഘട്ടത്തിലും ഖാസി കുന്നുകളിലും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും നിത്യ സംഭവങ്ങളായിരുന്നു. 2000ത്തിലധികം പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. 1.3 ദശലക്ഷം ആളുകളാണ് മഴക്കെടുതി നേരിട്ടത്. വെള്ളപ്പൊക്കവും വേനലും മാത്രമല്ല ഇടിമിന്നലേറ്റുള്ള മരണങ്ങളും ഇന്ത്യയില്‍ വർധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ മാത്രം 1200 പേരാണ് ഇടിമിന്നലേറ്റ് രാജ്യത്ത് മരിച്ചത്.

പാകിസ്താനിലെ കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ഇത് നിരവധി വീടുകളും റോഡുകളും ഒലിച്ചു പോകാന്‍ കാരണമാകുകയും ചെയ്തു. മഞ്ഞുമല ഉരുകിയുണ്ടായ അപകടത്തില്‍ 1,500 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ചൈനയിലുണ്ടായ വരള്‍ച്ച വൈദ്യുതി വിതരണത്തെയും ജലലഭ്യതയെയും രൂക്ഷമായി ബാധിക്കുകയും ചെയ്തു.

ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷം 420 കോടി ഡോളറിന്റെ നഷ്ടം
ചുട്ടുപൊള്ളി ദക്ഷിണ യൂറോപ്പ്: 16 ഇറ്റാലിയൻ നഗരങ്ങളിൽ റെഡ് അലർട്ട്

''2022 ലുണ്ടായ ചൂടും വരള്‍ച്ചയും ഏഷ്യയിലെ മിക്ക ഹിമാനികളുടെയും സ്വാഭാവിക ഘടന നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ ഭക്ഷ്യ-ജല സുരക്ഷയിലും ആവാസവ്യവസ്ഥയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും'' WMO സെക്രട്ടറി ജനറല്‍ പെറ്റേരി താലസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in