അഭിമുഖത്തിനിടെ യുവതിയുടെ പ്രായം ചോദിച്ചു;  ഡോമിനോസിന് നല്‍കേണ്ടി വന്നത് 3.7 ലക്ഷം രൂപ

അഭിമുഖത്തിനിടെ യുവതിയുടെ പ്രായം ചോദിച്ചു; ഡോമിനോസിന് നല്‍കേണ്ടി വന്നത് 3.7 ലക്ഷം രൂപ

യുവതി വിവേചനം തുറന്ന് പറഞ്ഞത് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍
Updated on
1 min read

അഭിമുഖത്തിനിടെ പ്രായം ചോദിച്ചതിന് ഡോമിനോസ് യുവതിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 3.7 ലക്ഷം രൂപ. സ്ത്രീയായതിനാലാണ് വിവേചനം നേരിട്ടതെന്ന് നോര്‍തേണ്‍ അയര്‍ലന്‍ഡിലെ തൈറോണ്‍ സ്വദേശിനിയായ ജാനിസ് വാല്‍ഷ് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാദമായതിനെ തുടർന്ന് യുവതിയോട് ഡോമിനോസ് ക്ഷമ ചോദിച്ചു.

കൗണ്ടി സ്ട്രാബോനിലെ പിസ്സ കമ്പനിയില്‍ ഡെലിവറി ഡ്രൈവര്‍ തസ്തികയിലേക്കായിരുന്നു അഭിമുഖം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി ജാനിസും എത്തി. ആദ്യ ചോദ്യം പ്രായം എത്രയാണെന്നായിരുന്നു. ജാനിസ് മറുപടി നല്‍കി. ചോദ്യം ചോദിച്ച വ്യക്തി പ്രായം രേഖപ്പെടുത്തി. ഇത് നോക്കിയപ്പോള്‍ 'നിങ്ങള്‍ അതില്‍ നോക്കരുത്' എന്ന് അഭിമുഖം നടത്തിയ വ്യക്തി പറഞ്ഞു. സ്ത്രീയായതിനാലാണ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള നിയമനം ലഭിക്കാതിരുന്നതെന്നും ജാനിസ് പറഞ്ഞു.

ഡോമിനോസിലെ മറ്റൊരു ജീവനക്കാരനുമായി സംസാരിച്ചപ്പോഴാണ് പ്രായമാണ് ജോലിക്കെടുക്കാത്തതിന് കാരണമെന്ന് ജാനിസ് ഉറപ്പിച്ചത്. 18നും 30നും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് കമ്പനി പരിഗണിച്ചിരുന്നതെന്ന് ഇയാള്‍ ജാനിസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് കമ്പനിക്ക് പരാതി നല്‍കിയത്. കമ്പനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മെസേജും അയച്ചു. തുടർന്ന് ഇന്‍റർവ്യൂ പാനല്‍ ക്ഷമ ചോദിച്ചുകൊണ്ട് മറുപടി നല്‍കി. 4250 പൗണ്ട് (3.7 ലക്ഷം ഇന്ത്യന്‍ രൂപ) ജാനിസിന് നല്‍കുകയും ചെയ്തു. നോര്‍തേണ്‍ അയര്‍ലന്‍റ് ഇക്വാലിറ്റി കമ്മീഷനാണ് ജാനിയ്ക്ക് നിയമസഹായവുമായി എത്തിയത്

ഡോമിനോസിന്‍റെ ബ്രാഞ്ചുകളിലെ റിക്രൂട്ട്‌മെന്‍റ് ഇന്റര്‍വ്യൂ നടത്തുന്നത് ഫ്രാഞ്ചൈസി വഴിയാണ്. സംഭവത്തില്‍ കമ്പനിക്ക് നേരിട്ട് പങ്കില്ല. ഇത്തരം വീഴ്ച്ചകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ഡോമിനോസ് വ്യക്തമാക്കി

logo
The Fourth
www.thefourthnews.in