കാമുകിയെ 10 മിനിറ്റ് ചുംബിച്ചു, യുവാവിന് കേൾവിശക്തി നഷ്ടമായി
mocah

കാമുകിയെ 10 മിനിറ്റ് ചുംബിച്ചു, യുവാവിന് കേൾവിശക്തി നഷ്ടമായി

ചുംബിക്കുന്നതിനിടെ യുവാവിന് ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു
Updated on
1 min read

ചുംബനം, സ്നേഹ പ്രകടനത്തിന്റെ പ്രധാനമാർഗമാണ്. പരസ്പരം ചുംബിക്കാത്ത പ്രണയിതാക്കൾ ഉണ്ടാവില്ല. എന്നാൽ വികാരതീവ്രമായ ചുംബനങ്ങൾ അല്പം കരുതലോടെ വേണമെന്ന മുന്നറിയിപ്പാണ് ചൈനയിൽ നിന്നുള്ള വാർത്ത. തീക്ഷ്ണമായ ചുംബനം കേൾവിശക്തി ഇല്ലാതാക്കിയേക്കാം.

കാമുകിയെ 10 മിനിറ്റ് ചുംബിച്ചു, യുവാവിന് കേൾവിശക്തി നഷ്ടമായി
വായുമലിനീകരണം: ഇന്ത്യക്കാർക്ക് നഷ്ടമാകുന്നത് ആയുസിന്റെ 5.3 വർഷം

കാമുകിയെ പത്തുമിനിറ്റ് തുടർച്ചയായി ചുംബിച്ച ചൈനീസ് യുവാവിനാണ് കേള്‍വിശക്തി നഷ്ടമായത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കില്‍ ആണ് സംഭവം. കാമുകിയെ ചുംബിക്കുന്നതിനിടെ യുവാവിന് ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. പരിശോധനയില്‍ യുവാവിന്റെ കര്‍ണപടം തകരാറിലായതായി കണ്ടെത്തിയെന്ന് ചൈനീസ് മാധ്യമമായ 'ദ സൗത്ത് മോര്‍ണിങ് ചൈന' റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത വളരെ വേഗത്തിലാണ് ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്

ചൈനീസ് പ്രണയദിനമായ ഓഗസ്റ്റ് 22 നാണ് കമിതാക്കള്‍ വെസ്റ്റ് ലേക്കില്‍ ഡേറ്റിന് പോയത്. ചുംബിക്കുന്നതിനിടെ യുവാവിന് ചെവിയില്‍ കുമിളകള്‍ പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടു. പിന്നീട് ഇടതു ചെവിയില്‍ കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേള്‍വി ശക്തിനഷ്ടപ്പെട്ടതായും യുവാവ് പറഞ്ഞു. പരിശോധനയില്‍ കര്‍ണപടത്തില്‍ സുഷിരങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കേള്‍വിശക്തി പൂര്‍ണമായും തിരിച്ചുകിട്ടാന്‍ രണ്ടുമാസമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ദീര്‍ഘനേരം ചുംബിക്കുന്നത് ചെവിക്കുള്ളിലെ വായുമര്‍ദത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാക്കുമെന്നും ഇതാണ് കേൾവിശക്തിയെ ബാധിക്കുന്നതെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം. പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തില്‍ ഉണ്ടായ വ്യതിയാനവും കര്‍ണപടത്തിന് തകരാറുണ്ടാക്കുന്ന വിധത്തിലുള്ള അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം.

logo
The Fourth
www.thefourthnews.in