കാഖോവ്ക ഡാം തകർച്ച: വെള്ളപ്പൊക്കത്തിൽ യുക്രെയ്നിൽ മരണം, യുഎന്നിനേയും റെഡ്‌ ക്രോസിനേയും വിമർശിച്ച് യുക്രെയ്ൻ

കാഖോവ്ക ഡാം തകർച്ച: വെള്ളപ്പൊക്കത്തിൽ യുക്രെയ്നിൽ മരണം, യുഎന്നിനേയും റെഡ്‌ ക്രോസിനേയും വിമർശിച്ച് യുക്രെയ്ൻ

ഖേഴ്സണിൽ റഷ്യൻ അധീനമേഖലകളിലെ യുക്രെയ്ൻ പൗരന്മാരുടെ സാഹചര്യമെന്താണെന്ന് ഭയമുണ്ടെന്ന് സെലൻസ്കി
Updated on
1 min read

ഖേഴ്സണിന് സമീപം കാഖോവ്ക ഡാം തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യുക്രെയ്നിൽ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്നുപേരാണ് തെക്കൻ യുക്രെയ്നിൽ മരിച്ചത്. ഖേഴ്സണിൽ റഷ്യൻ അധീനമേഖലകളിലെ യുക്രെയ്ൻ പൗരന്മാരുടെ സാഹചര്യമെന്താണെന്ന് ഭയമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.

ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ 11.5 അടിയോളം വെള്ളം ഉയർന്നതായാണ് റിപ്പോർട്ട്. 42000 ത്തോളം പേരെ ദുരന്തം ബാധിക്കുകയോ പതിനായിരത്തോളം പേർക്ക് കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയും ഉണ്ടായതായാണ് കണക്കുകൾ.

വെള്ളപ്പൊക്കം പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി ചതുപ്പുനിലമാക്കുമെന്നും കുറഞ്ഞത് 5,00,000 ഹെക്ടർ ഭൂമിയിൽ ജലസേചനം നഷ്ടപ്പെട്ട് മരുഭൂമി ആകുമെന്നുമാണ് യുക്രെയ്ൻ കണക്കുകൂട്ടുന്നത്

രക്ഷാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സംഘടനകൾ സഹായിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത സെലൻസ്കി, സൈന്യവും ദൗത്യസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അറിയിച്ചു.

ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രോസിന്റേയും ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് സെലൻസ്കി ഉന്നയിച്ചത്. “റഷ്യൻ അധീനതയിലുള്ള മേഖലകളിലെ ഖേഴ്‌സൺ മേഖലകളിലെ ആളുകളെ സഹായിക്കാൻ റെഡ്ക്രോസ് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ആവശ്യമാണ്. ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷവും അവർ ഇവിടെയില്ല. ദുരന്തമേഖലയിൽ അന്താരാഷ്ട്ര സംഘടന ഇല്ലെങ്കിൽ അതിനർത്ഥം അവർ നിലവിലില്ലെന്നോ അവര്‍ക്ക് കഴിവില്ലെന്നോ ആണ്" - സെലൻസ്കി കുറ്റപ്പെടുത്തി.

കാഖോവ്ക ഡാം തകർച്ച: വെള്ളപ്പൊക്കത്തിൽ യുക്രെയ്നിൽ മരണം, യുഎന്നിനേയും റെഡ്‌ ക്രോസിനേയും വിമർശിച്ച് യുക്രെയ്ൻ
ഖേഴ്സണ്‍ അണക്കെട്ട് തകര്‍ച്ചയ്ക്ക് പിന്നിലാര്? അപകടമുണ്ടായത് എങ്ങനെ? റഷ്യക്കും യുക്രെയിനും ഇനി എന്ത് സംഭവിക്കും?

എന്നാൽ ഖേഴ്‌സണിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് സംഘടനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് യു എൻ ഹ്യുമാനിറ്റേറിയൻ മന്ത്രാലയം അറിയിച്ചു. കുടിവെള്ളത്തിന്റെ ലഭ്യത ഈ മേഖലകളിൽ വലിയ പ്രശ്‌നമാണെന്നും അത് പരിഹരിക്കാൻ 12,000 കുപ്പിവെള്ളവും പതിനായിരത്തിലേറെ ജലശുദ്ധീകരണ മരുന്നുകളും എത്തിച്ചുണ്ടെന്നും പറഞ്ഞു. നിപ്രോ നദിയുടെ ഇരുവശങ്ങളിലും നിന്നുമായി ആറായിരത്തോളം പേരെ രക്ഷിച്ചതായും അവര്‍ അറിയിച്ചു . നോവോ കഖോവ്ക അണക്കെട്ടിന്റെ തകർച്ച അവശ്യ സേവന വിതരണങ്ങളുടെ തകർച്ചയ്ക്ക് കാരണമായതിനാൽ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടത്തി യുക്രെയ്നെ പിന്തുണയ്ക്കുമെന്ന് ലോക ബാങ്ക് അറിയിച്ചു.

വെള്ളപ്പൊക്കം പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി ചതുപ്പുനിലമാക്കുമെന്നും കുറഞ്ഞത് 5,00,000 ഹെക്ടർ ഭൂമിയിൽ ജലസേചനം നഷ്ടപ്പെട്ട് മരുഭൂമി ആകുമെന്നുമാണ് യുക്രെയ്ൻ കണക്കുകൂട്ടുന്നത്.

logo
The Fourth
www.thefourthnews.in