Video | ഓണസമൃദ്ധിയുടെ ഹരിത തീരങ്ങൾ

തരിശു കിടന്നിരുന്ന ഒന്നര ഏക്കർ പുരയിടത്തിൽ കൃഷി

ഓണവിപണി നാട്ടു പച്ചക്കറികൾ കൊണ്ട് സമൃദ്ധം ആക്കാൻ ഒരുങ്ങുകയാണ് ഹരിതം കൃഷിക്കൂട്ടം.തരിശു കിടന്നിരുന്ന ഒന്നര ഏക്കർ പുരയിടം ജെസിബി ഉപയോഗിച്ചാണ് കൃഷി യോഗ്യമാക്കിയത്. റോട്ടോ വേറ്റർ കൊണ്ട് പരുവപ്പെടുത്തിയ ശേഷം ട്രാക്ടർ ഉപയോഗിച്ച് ബെഡുകൾ എടുത്തു. 10 മീറ്ററിന് 30 കിലോ കോഴിക്കാഷ്ഠം, ചാണകപ്പൊടി എന്നിവയും ഒരുതടത്തിന് ഒരു കിലോ എന്ന രീതിയിൽ വേപ്പിൻപിണ്ണാക്കും ഇട്ട് 15 - 20 മീറ്റർ നീളത്തിൽ ഡ്രിപ്പ് ഇറിഗേഷൻ ചെയ്താണ് കൃഷിയിടം ഒരുക്കിയത്. തുടർന്ന് 45 സെന്റീമീറ്റർ അകലത്തിൽ തൈകൾ നട്ടു. നട്ട് മുപ്പത്തിയേഴാം ദിനം മുതൽ വിളവെടുപ്പും ആരംഭിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in