മലേറിയ പകരുന്നത്‌ തടയാൻ സഹായിക്കുന്ന ബാക്ടീരിയ കണ്ടെത്തി; പ്രതീക്ഷയോടെ ശാസ്ത്രലോകം

മലേറിയ പകരുന്നത്‌ തടയാൻ സഹായിക്കുന്ന ബാക്ടീരിയ കണ്ടെത്തി; പ്രതീക്ഷയോടെ ശാസ്ത്രലോകം

ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയുമായി ചേർന്നാണ് ജിഎസ്കെ ശാസ്ത്രജ്ഞർ ഇത്തരത്തിലൊരു ​ഗവേഷണം നടത്തിയത്.
Updated on
1 min read

കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് മലേറിയ ബാധിക്കുന്നത്‌ തടയാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ബാക്ടീരിയകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രതിവർഷം ആറ് ലക്ഷം ആളുകളെ മരണത്തിലേക്ക് തളളിവിടുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രോഗങ്ങളിൽ ഒന്നിനെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

സ്പെയിനിലെ ഒരു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. 2014-ലാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് തുടക്കമിടുന്നത്. പരീക്ഷണത്തിനായി ശേഖരിച്ച സാമ്പിളുകൾക്ക് രണ്ട് വർഷത്തിന് ശേഷം എന്താണ്‌ സംഭവിച്ചതെന്ന് വീണ്ടും ​ഗവേഷണം നടത്തിയപ്പോഴാണ് പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രത്യേക ബാക്ടീരിയ ആയ ടിസി 1 കൊതുകുകളുടെ കുടലിലെ മലേറിയ പരാന്നഭോജികളുടെ വളർച്ച തടയുന്നതായി കണ്ടെത്തിയത്.

സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് ബാക്ടീരിയയ്ക്ക് കൊതുകുകളിലെ പരാന്നഭോജികളുടെ വികാസത്തെ 73% വരെ കുറയ്ക്കാൻ കഴിയുമെന്നാണ്. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയുമായി ചേർന്നാണ് ജിഎസ്കെ ശാസ്ത്രജ്ഞർ ഇത്തരത്തിലൊരു ​ഗവേഷണം നടത്തിയത്.

അതേസമയം, മലേറിയയിൽ നിന്നും പൂർണമായും മുക്തി നേടാൻ കഴിയുമോ എന്നത് സംബന്ധിച്ച് കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമാണ്. പരാന്നഭോജികളുടെ വളർച്ചയെ തടയുന്ന ഹാർമെയ്ൻ സംയുക്തം എത്രത്തോളം ഫലപ്രദവും സുരക്ഷിതവുമാണെന്ന് വിലയിരുത്താൻ ബുർക്കിന ഫാസോയിലെ മോസ്‌ക്വിറ്റോസ്‌ഫിയർ എന്ന ഫീൽഡ് റിസർച്ച് ഫെസിലിറ്റിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവ പ്രാരംഭ ഘട്ടത്തിലാണ്. 2020ൽ 6,25,000 പേർ മലേറിയ ബാധിച്ച് മരിച്ചപ്പോൾ 2021ൽ 619,000 പേർ മലേറിയ ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഓരോ മിനിറ്റിലും മലേറിയ ഒരു കുട്ടിയെയാണ് കൊല്ലുന്നതെന്നും അതുകൊണ്ട് തന്നെ പുതിയ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നതാണെന്നും മലേറിയ നോ മോർ ചാരിറ്റിയുടെ പ്രവർത്തകൻ ഗാരെത്ത് ജെങ്കിൻസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in