വേവിച്ച ആഹാരം എന്തുകൊണ്ട് ഡയറ്റിന്‌റെ ഭാഗമാക്കണം?

വേവിച്ച ആഹാരം എന്തുകൊണ്ട് ഡയറ്റിന്‌റെ ഭാഗമാക്കണം?

.
Updated on
2 min read

പാകം ചെയ്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പോഷകങ്ങളുടെ സംരക്ഷണം മുതല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ വരെ ഇത്തരത്തിലുള്ള ഡയറ്റ് സഹായിക്കും

ചൂടുവെള്ളത്തിലോ അല്ലെങ്കില്‍ പാചക എണ്ണകള്‍ ഉപയോഗിച്ചോ ആകും ഭക്ഷണം വേവിക്കുന്നത്

പാകം ചെയ്യുന്ന ഭക്ഷണത്തില്‍ മിനറലുകളും വിറ്റാമിനുകളും നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രദമായ ഡയറ്റ് പ്രദാനം ചെയ്യും

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വേവിച്ച ഭക്ഷണത്തില്‍ പൊതുവേ കലോറി കുറവായിരിക്കും

ദഹിക്കാന്‍ പ്രയാസമുള്ള ഘടകങ്ങള്‍ പാകം ചെയ്യുമ്പോള്‍ വിഘടിക്കുന്നതിനാല്‍ പോഷകങ്ങളെ എളുപ്പത്തില്‍ ദഹഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ആഗിരണം ചെയ്യാന്‍ സാധിക്കും

ഒരു ഫാറ്റ് ഫ്രീ കുക്കിംഗ് രീതിയാണ് ബോയിലിങ്. കൊഴുപ്പും ശരീരഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു രീതിയാണിത്

ഭക്ഷണം വേകുന്നതിലൂടെ അപകടകാരികളായ ബാക്ടീരിയകള്‍ നശിക്കുന്നതു രോഗങ്ങളകറ്റാന്‍ സഹായിക്കും

വേവിക്കാന്‍ വെള്ളം ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും

logo
The Fourth
www.thefourthnews.in