എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ പോഷകങ്ങള്‍ ഒത്തിരി അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്.
പ്രമേഹ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
വിറ്റമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പാവയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും പാവയ്ക്ക ഒരുപാട് ഗുണം ചെയ്യും.
രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിലും പാവയ്ക്കയുടെ ഉപയോഗം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യത്തിന് അളവാണ് ഇതിന് സഹായിക്കുന്നത്.