ശരീരഭാരം കുറയ്ക്കണോ? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചോളൂ

ശരീരഭാരം കുറയ്ക്കണോ? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചോളൂ

ഭക്ഷണം സാവധാനത്തിലും സമഗ്രമായും ചവയ്ക്കുന്നതിന്റെ ഒരു പ്രധാന നേട്ടം അത് നമ്മുടെ തലച്ചോറിന് വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുന്നു എന്നതാണ്
Updated on
1 min read

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെല്ലാം കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭക്ഷണക്രമം, വ്യായാമം, ദിനചര്യ എന്നിവയിലാകും. എന്നാല്‍ ഭക്ഷണം നന്നായി ചവച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്നുണ്ട്. ഇത് എങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നു നോക്കാം.

ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നു

ഭക്ഷണം നന്നായി ചവയ്ക്കുന്നത് ദഹനപ്രക്രിയയുടെ ആദ്യപടിയാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോള്‍, അത് ചെറിയ കണങ്ങളായി വിഘടിപ്പിക്കുന്നു. ഇത് നമ്മുടെ ദഹന എന്‍സൈമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എളുപ്പമാക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കണോ? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചോളൂ
ഇന്ത്യയിലെ അര്‍ബുദ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവര്‍; നിര്‍ണായക കണ്ടെത്തലുമായി പഠനം

കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഭക്ഷണം സാവധാനത്തിലും സമഗ്രമായും ചവയ്ക്കുന്നതിന്റെ ഒരു പ്രധാന നേട്ടം അത് നമ്മുടെ തലച്ചോറിന് വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുന്നു എന്നതാണ്. 'സംതൃപ്തി' എന്നറിയപ്പെടുന്ന ഈ പ്രക്രിയ, ഭക്ഷണം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിനും പ്രധാനമാണ്.

അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു

ശരിയായി ചവയ്ക്കാതെ വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍, നമ്മുടെ ശരീരത്തിന് യഥാര്‍ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം എത്താന്‍ എളുപ്പമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കും. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 40 തവണ ഭക്ഷണം ചവച്ച ആളുകള്‍ 15 തവണ മാത്രം ചവച്ചവരേക്കാള്‍ 12 ശതമാനം കുറവ് ഭക്ഷണം കഴിച്ചതായി കണ്ടെത്തി. ഭക്ഷണം കഴിക്കുന്നത് സാവധാനത്തിലാക്കുകയും നന്നായി ചവയ്ക്കുകയും ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഭാരം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും. ചവയ്ക്കുന്ന പ്രക്രിയ ദഹനത്തെ സഹായിക്കുക മാത്രമല്ല, മെറ്റബോളിസത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

ഒരാള്‍ എത്ര തവണ ഭക്ഷണം ചവയ്ക്കണം? ഭക്ഷണത്തിന്റെ തരത്തെയും വ്യക്തിഗത മുന്‍ഗണനകളെയും ആശ്രയിച്ച് ഒരാള്‍ എത്ര തവണ ഭക്ഷണം ചവയ്ക്കണം എന്നത് വ്യത്യാസപ്പെടാം, എന്നാല്‍ ഏകദേശം 30 മുതല്‍ 40 തവണ വരെ ചവയ്ക്കണമെന്നാണ് പൊതുവായ ശുപാര്‍ശ. ഈ ശ്രേണി ഭക്ഷണത്തെ മതിയായ ചെറിയ കണങ്ങളായി വിഭജിക്കാന്‍ അനുവദിക്കുന്നു, ഇത് ദഹനം എളുപ്പമാക്കുകയും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. മൃദുവായ ഭക്ഷണങ്ങള്‍ക്ക്, കുറച്ച് നേരം ചവച്ചാല്‍ മതിയാകും, അതേസമയം മാംസവും പച്ചക്കറികളും പോലുള്ള കഠിനമായതോ നാരുകളുള്ളതോ ആയ ഭക്ഷണങ്ങള്‍ക്ക് 40-45 തവണ വരെ ചവയ്‌ക്കേണ്ടി വന്നേക്കാം. വിഴുങ്ങുന്നതിന് മുമ്പ് ഭക്ഷണം നിങ്ങളുടെ വായില്‍ ഏതാണ്ട് ദ്രാവകമാകുന്നതുവരെ ചവയ്ക്കുക എന്നതാണ് പ്രധാന കാര്യം.

logo
The Fourth
www.thefourthnews.in