അനാരോഗ്യത്തിന് കാരണമാകുന്ന അമിതവണ്ണവും പ്രമേഹവും; നഷ്ടമാകുന്നത് ജീവിതത്തിന്‌റെ 50 ശതമാനം

അനാരോഗ്യത്തിന് കാരണമാകുന്ന അമിതവണ്ണവും പ്രമേഹവും; നഷ്ടമാകുന്നത് ജീവിതത്തിന്‌റെ 50 ശതമാനം

പ്രമേഹത്തിലേക്കു നയിക്കുന്ന കൂടിയ ബോഡി മാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദം എന്നീ അപകടഘടകങ്ങള്‍ ലോകമെമ്പാടുമുള്ള 15നും 49നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ അനാരോഗ്യം വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു
Updated on
1 min read

അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, മറ്റ് ഉപാപചയ പ്രശ്‌നങ്ങള്‍ എന്നിവ ആരോഗ്യകരമായ ജീവിതത്തിന്‌റെ 50 ശതമാനം നഷ്ടപ്പെടുത്തുന്നതായി പഠനം. ഇത് 2000ത്തെക്കാള്‍ അകാലമരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ഒരു അന്താരാഷ്ട്ര പഠനം പറയുന്നു. ഇതേ കാലയളവില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരക്കുറവ് കുറവ് കാരണമുണ്ടായ നഷ്ടം 71.5 ശതമാനമാണ്.

ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ദ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്, ഇന്‍ജുറീസ് ആന്‍ഡ് റിസ്‌ക് ഫാക്ടേഴ്‌സ് സ്റ്റഡി 2021-ല്‍ ലോകമെമ്പാടുമുള്ള അസുഖങ്ങളുടെയും അകാല മരണത്തിന്‌റെയും പ്രധാന കാരണങ്ങള്‍ തിരിച്ചറിയാന്‍ 204 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. ജനസംഖ്യയുടെ പ്രായവും ജീവിതശൈലിയും മാറുന്നതനുസരിച്ച് ആഗോളതലത്തില്‍ ആരോഗ്യ വെല്ലുവിളികളില്‍ മാറ്റം ഉണ്ടാകുന്നതായി പഠനം കാണിക്കുന്നു. 2000-ത്തിലേയും 2021ലേയും ഡേറ്റയില്‍ വായു മലിനീകരണമാണ് ഏറ്റവും വലിയ അപകട സാധ്യത ഉയര്‍ത്തുന്നത്. എന്നാല്‍ സബ് സഹറാന്‍ ആഫ്രിക്കയില്‍ പോഷകാഹാരക്കുറവ് പ്രധാന അപകട ഘടകമായി തുടരുന്നത് ചൂണ്ടിക്കാട്ടി ഫലം ഏകീകൃതമല്ലെന്ന് പഠനരചയിതാക്കള്‍ സമര്‍ഥിക്കുന്നുണ്ട്.

പ്രമേഹത്തിലേക്കു നയിക്കുന്ന കൂടിയ ബോഡി മാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദം എന്നീ അപകടഘടകങ്ങള്‍ ലോകമെമ്പാടുമുള്ള 15നും 49നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ അനാരോഗ്യം വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. കാലാവസ്ഥ വ്യതിയാനം, വര്‍ധിച്ചു വരുന്ന പൊണ്ണത്തടി, ആസക്തി തുടങ്ങിയ ഘടകങ്ങള്‍ കാരണം ഭാവിയിലെ ട്രെന്‍ഡുകള്‍ മുന്‍കാല പ്രവണതകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.-പഠനത്തിനു നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷനിലെ ഗവേഷകന്‍ ലിയാന്‍ ഓങ്ക് പറഞ്ഞു.

അനാരോഗ്യത്തിന് കാരണമാകുന്ന അമിതവണ്ണവും പ്രമേഹവും; നഷ്ടമാകുന്നത് ജീവിതത്തിന്‌റെ 50 ശതമാനം
അലസ ജീവിതശൈലിയാണോ പിന്തുടരുന്നത്? ശാരീരികമായി സജീവമായിരിക്കാന്‍ 10 മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് ടീമില്‍ നിന്നുള്ള മറ്റൊരു പഠനം പ്രവചിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറവുള്ള രാജ്യങ്ങളില്‍ അത് കൂടാനുള്ള സാധ്യതയുണ്ടെന്നാണ്. ആളുകള്‍ കൂടുതല്‍ വര്‍ഷം മോശമായ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ പഠനം പറയുന്നു.

logo
The Fourth
www.thefourthnews.in