ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ നടത്തം ഗുണകരമെന്ന് പഠനം

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ നടത്തം ഗുണകരമെന്ന് പഠനം

ദിവസവും 6 കിലോമീറ്ററോളം നടക്കുന്നത് മധ്യവയസ്ക്കരിൽ ഹൃദയാഘാതസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍
Updated on
1 min read

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ദിവസവുമുള്ള നടത്തം. വ്യായാമത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഏകദേശം 6 കിലോമീറ്ററോളം നടക്കുന്നത് മധ്യവയസ്ക്കരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനം പറയുന്നത്. സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾ വ്യായാമത്തിന്റെ ഭാഗമായി കൂടുതൽ ദൂരം നടക്കുന്നത് കാർഡിയോ വാസ്കുലാർ ഡിസീസ് പോലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചെറുപ്പക്കാരിൽ ഇത് സിവിഡിയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടില്ല.

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ നടത്തം ഗുണകരമെന്ന് പഠനം
നടന്ന് നേടാം ആരോഗ്യം

എല്ലാ ദിവസവും 10,000 ചുവടുവയ്ക്കുന്നതോ 5 മൈൽ നടക്കുന്നതോ ആരോഗ്യ സംരക്ഷണത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു

18 വയസും അതിൽ കൂടുതലും പ്രായമുള്ള 20,152 ആളുകളിൽ നടത്തിയ എട്ട് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. ഇതിനായി ആറ് വർഷത്തിലേറെയായി ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. പലപ്പോഴും സിവിഡി ഒരു വാർദ്ധക്യ സഹജമായ അസുഖമായി കണ്ട് അവഗണിക്കാറാണ് പതിവ്. ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയ അപകടസാധ്യതയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയാൽ മാത്രമാണ് പലരും സിവിഡി പരിശോധനയ്ക്ക് വിധേയമാകുന്നത്. ഇത് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തെ മറികടക്കാൻ നടത്തം സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്‌ധരുൾപ്പെടെ അവകാശപ്പെടുന്നത്.

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ നടത്തം ഗുണകരമെന്ന് പഠനം
പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ആരോഗ്യമുള്ള ഭക്ഷണങ്ങള്‍

നടത്തത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്. പ്രായമായവർ കൂടുതൽ ദൂരം നടക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ വിവരിച്ച് 2022 മാർച്ചിൽ ലാൻസെറ്റിലും പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും, എല്ലാ ദിവസവും 10,000 ചുവടുവയ്ക്കുന്നതോ 5 മൈൽ നടക്കുന്നതോ ആരോഗ്യ സംരക്ഷണത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in