നടക്കൂ... നടന്നുകൊണ്ടേയിരിക്കൂ! അറിയാം ആരോഗ്യഗുണങ്ങള്‍
കാലഘട്ടം മുന്നോട്ട് പോകുന്നതിനോടൊപ്പം നടപ്പിന്റെ ആവശ്യവും കുറയുകയാണ്. ഇതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളിലും ഗണ്യമായ വർധനവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍
നടപ്പുകൊണ്ട് ശാരീരിക പ്രശ്നങ്ങളെ അതീജിവക്കാന്‍ മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. നടക്കുന്നതുകൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങളറിയാം
അമിത ഭാരം ഒഴിവാക്കാം: നടക്കുന്നതിലൂടെ കലോറി കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ ഭാരം നിലനിർത്താനുമാകും
സന്ധിവേദന അകറ്റാം: നടപ്പ് അസ്ഥിസന്ധികള്‍ കൂടുതല്‍ ഫ്ലെക്സിബിളാക്കുന്നു. ഇതിലൂടെ സന്ധിവേദന തടയാനുമാകും
പ്രതിരോധശേഷി: പ്രതിദിനം 20 മുതല്‍ 30 മിനിറ്റ് വരെ നടക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
പേശികളുടെ ശക്തി വർധിപ്പിക്കാം: ദിവസവും നടക്കുന്നതിലൂടെ കാലിലെ പേശികളുടെ ശക്തി വർധിപ്പിക്കാനാകും
മാനസികനില മെച്ചപ്പെടുത്താം: മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോട്ടോണിനും എൻഡോർഫിനും പുറന്തള്ളാന്‍ നടപ്പിലൂടെ കഴിയും