മാനസികാരോഗ്യ സംരക്ഷണ നിയമ പ്രകാരം ആദ്യ സംഭവം; വിഷാദ രോഗിയായ യുവതിക്ക് മുംബൈയിൽ സൈക്യാട്രിക് ശസ്ത്രക്രിയ
വിഷാദരോഗ ബാധിതയായ ഓസ്‌ട്രേലിയൻ യുവതിക്ക് മുംബൈയിൽ സൈക്യാട്രിക് ഓപ്പറേഷന്. 2017-ൽ പാസാക്കിയ പുതിയ മാനസികാരോഗ്യ സംരക്ഷണ നിയമത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ സൈക്യാട്രിക് ഓപ്പറേഷൻ ആണിത്. 26 വർഷമായി വിഷാദ രോഗ ബാധിതയായ 38 കാരിയായ യുവതിക്ക് മുംബൈ ജസ്‌ലോക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
പുതിയ നിയമം പ്രകാരം, രോഗി അറിവോടെയുള്ള സമ്മതം നൽകുകയും പ്രത്യേകമായി രുപീകരിച്ച സംസ്ഥാന മാനസികാരോഗ്യ ബോർഡ് ശസ്തക്രിയക്ക് അംഗീകാരം നൽകുകയും ചെയ്‌താൽ മാത്രമേ സൈക്കോ സർജറികൾ നടത്താൻ സാധിക്കുകയുള്ളു. നേരത്തെ അതത് ആശുപത്രി ബോർഡുകളാണ് സർജറിക്കുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നത്. ന്യുറോസർജനായ പരേഷ് ദോഷിയെ സമീപിച്ചാണ് ഓസ്‌ട്രേലിയൻ യുവതി ശസ്ത്രക്രിയക്കായുള്ള അപേക്ഷ സമർപ്പിച്ചത്. തുടർന്ന് 10 മാസം കൊണ്ടാണ് സംസ്ഥാന മെഡിക്കൽ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ അവസാനിച്ചത്.
10 മാസം കൊണ്ടാണ് സംസ്ഥാന മെഡിക്കൽ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ അവസാനിച്ചത്.
" മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുമ്പ്തന്നെ മഹാരാഷ്ട്ര ഒരു മെഡിക്കൽ ബോർഡ് രുപീകരിക്കുകയും 2017 ലെ നിയമനം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സൈക്കാട്രിക് ഓപ്പറേഷനുള്ള അനുമതി നൽകുകയും ചെയ്തു" ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പരേഷ് ദോഷി പറഞ്ഞു. പരിശീലനം നേടിയ ഒക്യുപേഷണൽ തെറാപ്പിസ്റ്റായിരുന്നു ശസ്ത്രക്രിയക്ക് വിധേയായ യുവത്. ഏഴ് വർഷം മുമ്പ് യുവതി ജോലി അവസാനിപ്പിച്ച ഇവര്‍ ചികിസ്തയുടെ ഭാഗമായി 20 വ്യത്യസ്ത ആന്റീഡിപ്രസന്റുകൾ കഴിച്ചിട്ടുണ്ട്.
വിഷാദം ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നമാണ്. ചില പഠനങ്ങൾ പ്രകാരം ആകെ ജനസംഖ്യയിലെ 15 % പേരും ഏതെങ്കിലും തരത്തിൽ വിഷാദരോഗികളിലാണ്. ഇവരിൽ മൂന്നിലൊന്ന് പേർ ഗുളികകളോ ഷോക്ക് തെറാപ്പിയോ പോലുള്ള ചികിത്സകൾക്ക് വിധേയരാകുന്നുണ്ട്.
വിഷാദരോഗികയിൽ അവസാന ആശ്രയമെന്ന നിലയിലാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തുക. അതുവഴി ന്യുറോ പാതകൾ മാറ്റുന്നതിനായി തലച്ചോറിൽ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നു. പാർക്കിൻസൺസ്, ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ, ഡിപ്രഷൻ തുടങ്ങിയ ന്യൂറോളജിക്കൽ അവസ്ഥകൾക്ക് ഡിബിഎസ് ശസ്ത്രക്രിയ ഉപയോഗിക്കുന്നു. വിഷാദം ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നമാണ്. ചില പഠനങ്ങൾ പ്രകാരം ആകെ ജനസംഖ്യയിലെ 15 % പേരും ഏതെങ്കിലും തരത്തിൽ വിഷാദരോഗികളിലാണ്. ഇവരിൽ മൂന്നിലൊന്ന് പേർ ഗുളികകളോ ഷോക്ക് തെറാപ്പിയോ പോലുള്ള ചികിത്സകൾക്ക് വിധേയരാകുന്നുണ്ട്.
നേരത്തെ മൂന്ന് രോഗികളിൽ ഞങ്ങൾ ഈ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ഡോ. പരേഷ് ദോഷി ചൂണ്ടിക്കാട്ടി. അവരെല്ലാവരും തന്നെ സുഖമായിരിക്കുന്നു. മഹാരാഷ്ട്രയിലും കർണാടകയിലും മാത്രമാണ് ഇതിന് മുൻപ് ഈ സർജറി നടത്തിയിട്ടുള്ളത്.