സിക്സ് പാക്കാണോ വേണ്ടത്… എങ്കിൽ ഏറ്റവും നല്ലത് സിറ്റ് അപ്പ്

സിക്സ് പാക്കാണോ വേണ്ടത്… എങ്കിൽ ഏറ്റവും നല്ലത് സിറ്റ് അപ്പ്

ഏത് വ്യായാമവും കൃത്യമായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം
Updated on
1 min read

വര്‍ക്കൗട്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുറകോട്ട് വലിയുന്നവരാണ് പലരും. വ്യായാമമില്ലാതെ എങ്ങനെ തടി കുറയ്ക്കാമെന്നാണ് പലരുടെയും ആദ്യ ചിന്ത. എന്നാല്‍ വ്യായാമം വളരെ ആസ്വദിച്ച് ചെയ്യുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. ശരീരത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുക എന്നതാണ് വ്യായാമത്തിനു പിന്നിലെ പ്രധാന ലക്ഷ്യമെങ്കിലും ആളുകള്‍ പലപ്പോഴും ജിമ്മില്‍ പോകുന്നത് ഓരോ ലക്ഷ്യങ്ങളോടെയായിരിക്കും

അതില്‍ മുഖ്യമായ ഒന്നാണ് വടിവൊത്ത ശരീരം. സ്ത്രീകള്‍ക്ക് ആകാരഭംഗിയാണെങ്കില്‍ പുരുഷന്‍മാർക്കത് പലപ്പോഴും ഉറച്ച ശരീരവും സിക്സ് പാക്ക് മസിലുമൊക്കെ ആയിരിക്കും. സിക്സ് പാക്കാണെങ്കിലും എയ്റ്റ് പാക്കാണെങ്കിലും കഠിനമായ വ്യായാമത്തിലൂടെയും ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ നേടിയെടുക്കാനാകൂ. ഒതുങ്ങിയ വയറിന് ഏറ്റവും ഉചിതമായ വ്യായാമം സിറ്റ് അപ്സാണ്. 25 തൊട്ട് 50 വരെ സിറ്റ് അപ്സ് മൂന്ന് സെറ്റ് ആയി ചെയ്യാവുന്നതാണ്. ഭാരം ഉപയോഗിച്ചിട്ടുള്ള പരിശീലനങ്ങളോടൊപ്പം കാര്‍ഡിയോ വ്യായാമങ്ങള്‍ കൂടെ ചെയ്യുന്നതും, പ്രോട്ടീനും പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്.

സിക്സ് പാക്കിന് സിറ്റ് അപ്സുകള്‍ മാത്രം മതിയാകില്ല…

ദൃഢമായ പേശികള്‍ക്കും വടിവൊത്ത ശരീരത്തിനും സിറ്റ് അപ്പുകള്‍ മാത്രം മതിയാകില്ല. അതിനായി അടിവയറിലെ കൊഴുപ്പു കുറക്കേണ്ടതാണ്. സിറ്റ് അപ്സിനൊപ്പം തന്നെ കാര്‍ഡിയോ വ്യായാമങ്ങള്‍, ഭാരമുപയോഗിച്ചു കൊണ്ടുള്ള പരിശീലനങ്ങള്‍, കൃത്യനിഷ്ഠയുള്ള ആഹാര ശൈലി എന്നിവയെല്ലാം ദൃഢമായ വയറിന് ആവശ്യമാണ്.

അടിവയറിലെ കൊഴുപ്പു കുറയ്ക്കാന്‍ സിറ്റ് അപ്സിനോടൊപ്പം ചെയ്യാവുന്ന മറ്റു വ്യായാമങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

1.റഷ്യന്‍ ട്വിസ്റ്റ്

2. മൗണ്ടെയ്ന്‍ ക്ലൈംബേഴ്സ്

3. ഹാഗിങ് ലെഗ് റെയ്സസ്

എങ്ങനെ സിറ്റ് അപ്സ് ശരിയായ രീതിയില്‍ ചെയ്യാം?

ഏത് വ്യായാമവും കൃത്യമായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. സിറ്റ് അപ്സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങള്‍.

1. മുട്ടുകാലുകൾ ഇരുവശങ്ങളിലേക്ക് അകത്തി വെക്കുക

2. കൈകള്‍ തലക്കു പുറകിലേക്കു വെക്കുക.

3. കൈമുട്ടുകള്‍ മുറിയുടെ രണ്ട് ഭാഗത്തേക്കും ചൂണ്ടുന്നുണ്ടെന്നും നേരെയാണെന്നും ഉറപ്പാക്കുക.

4 കഴുത്ത് മടക്കുന്നത് ഒഴിവാക്കുക, ഒരു പാട് വേഗത്തില്‍ വ്യായാമം ചെയ്യാതിരിക്കാനും ശ്രമിക്കുക.

വേഗത്തില്‍ സിറ്റ് അപ്സ് ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കുന്നു എന്നത് ഒരു മിഥ്യാ ധാരണയാണ്. സിറ്റ് അപ്സുകള്‍ വേഗത്തില്‍ ചെയ്യുന്നത് നിങ്ങളെ ക്ഷീണിതരാക്കുകയും വ്യായാമം പകുതിയില്‍ മുടങ്ങുന്നതിനും കാരണമാകുന്നു. ഈ വ്യായാമത്തില്‍ വേഗതയെക്കാള്‍ കൂടുതല്‍ സ്ഥിരതയാണ് പ്രധാനം.

logo
The Fourth
www.thefourthnews.in