പെരുംജീരകം കഴിച്ചാൽ ലഭിക്കുന്ന 8 ആരോഗ്യ ഗുണങ്ങൾ

പെരുംജീരകം കഴിച്ചാൽ ലഭിക്കുന്ന 8 ആരോഗ്യ ഗുണങ്ങൾ

.
Updated on
2 min read

ഭക്ഷണശേഷം മൗത്ത് ഫ്രെഷ്നർ ആയി പൊതുവെ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നിരവധി സവിശേഷതകളുള്ള പെരുംജീരകത്തിന്റെ എട്ട് ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

കാഴ്ചയ്ക്ക് നല്ലത്

വിറ്റാമിൻ എ ധാരാളമടങ്ങിയ പെരുംജീരകം കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം സുഗമം

ദഹനരസങ്ങളെ ഉത്തേജിപ്പിച്ച് ദഹനം സുഗമമാക്കുന്നതിന് പെരുംജീരകം സഹായിക്കുന്നു.

ചർമം സംരക്ഷിക്കാം

പെരുംജീരകത്തിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്.

വായ്‌നാറ്റം അകറ്റാം

ആഹാരത്തിനു ശേഷം പെരുംജീരകം ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.

വായുകോപം ശമിപ്പിക്കും

പെരുംജീരകം കഴിക്കുന്നതിലൂടെ വായുകോപം പോലെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ശമിപ്പിക്കാൻ കഴിയും.

രക്തസമ്മർദം കുറയ്ക്കാം

പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം

നാരുകളാൽ സമൃദ്ധമായ പെരുംജീരകം വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

നീർക്കെട്ട് അകറ്റാം

പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നീർക്കെറ്റിനു ശമനമുണ്ടാക്കാൻ സഹായിക്കുന്നു.

logo
The Fourth
www.thefourthnews.in