പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുടവയര്‍ എങ്ങനെ കുറയ്ക്കാം; വീട്ടില്‍ തന്നെ ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍...

ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും കുടവയര്‍ കുറക്കാന്‍ സഹായിക്കും.
Updated on
2 min read

നാം കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ശരീരത്തില്‍ കൊഴുപ്പായി പലപ്പോഴും അടിഞ്ഞു കൂടാറുണ്ട്. ഇത് വണ്ണവും വയറും കൂട്ടും. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും കുടവയര്‍ കുറക്കാന്‍ സഹായിക്കുന്നതാണ്. ജിമ്മില്‍ പോകാന്‍ സാധിക്കാത്തതു കൊണ്ടും തിരക്കേറിയ ജീവിത ശൈലി കൊണ്ടും വ്യായാമം ഒഴിവാക്കുന്നവരാണ് പലവരും. വ്യായാമം ദിനചര്യയുടെ ഭാഗമാക്കിയാല്‍ കുടവയര്‍ എളുപ്പത്തില്‍ കുറക്കാം.

വയര്‍ കുറക്കുന്നതിനായി ഭക്ഷണക്രമീരണം നടത്തേണ്ടതാണ്. കുറഞ്ഞ കലോറിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയോ അല്ലെങ്കില്‍ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുക. ഇതിനായി നിങ്ങള്‍ ഒരു ദിവസം എത്ര കലോറി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. ജിം പരിശീലകന്‍റെ സഹായമില്ലാതെ വീട്ടില്‍ തന്നെ നമുക്കു ചില വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള 5 വ്യായാമങ്ങള്‍ നോക്കാം

1. ക്രഞ്ചസ്

കുടവയര്‍ കുറക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമമാണ് ക്രഞ്ചസ്. മൂന്ന് സെറ്റുകളായി പത്തോ പന്ത്രണ്ടോ തവണ ചെയ്യാവുന്നതാണ്. വയറിലെ എല്ലാ പേശികള്‍ക്കും വ്യായാമം ലഭിക്കുന്നതിനായി വിവിധ ക്രഞ്ചസുകള്‍ ചെയ്യാവുന്നതാണ്. ബൈസക്കിള്‍ ക്രഞ്ചസ്, റിവേഴ്സ് ക്രഞ്ചസ്, വി-അപ് ക്രഞ്ചസ്, ടോ-ടച്ച് ക്രഞ്ചസ് എന്നിങ്ങനെ പലതരത്തിലാണ് ക്രഞ്ചസ് ഉളളത്.

2. വോക്കിങ്

ഒരു ദിവസത്തില്‍ 30 മിനിറ്റോളം ദിവസേന നടക്കുന്നത് കുടവയര്‍ കുറക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, മെറ്റബോളിസവും ഹൃദയമിടിപ്പും കൂട്ടും. മറ്റ് വ്യായാമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് ആയാസമില്ലാതെ നടത്തത്തിലൂടെ കൊഴുപ്പ് ഇല്ലാതാക്കുന്നു. വ്യായാമത്തോടൊപ്പം ഭക്ഷണ ക്രമീകരണവും നടത്തേണ്ടതാണ്.

3. സുംബ

ജിമ്മില്‍ പോയി മണിക്കൂറുകളോളം വ്യായാമം ചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല. കഠിനമായ വ്യായാമ മുറകള്‍ പലരെയും ഇതില്‍ നിന്ന് മാറ്റി ചിന്തിപ്പിക്കും. എന്നാല്‍ വ്യായാമം രസകരമായാലോ.സുംബ വര്‍ക്കൗട്ട് അത്തരത്തില്‍ ഒന്നാണ്. മണിക്കൂറുകളോളം ജിമ്മില്‍ വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് സുംബ തിരഞ്ഞെടുക്കാവുന്നതാണ്. കാര്‍ഡിയോ വ്യായാമത്തില്‍ നിന്നും ലാറ്റിന്‍ നൃത്ത ശൈലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഒരു ഫിറ്റ്നസ് പ്രോഗ്രാമാണ്. പാട്ടിനനുസരിച്ച് നൃത്തചുവടുകള്‍ വെച്ചുകൊണ്ട് കുടവയര്‍ കുറക്കാന്‍ സുംബ നിങ്ങളെ സഹായിക്കും.

4. സൈക്ളിങ്

കുടവയര്‍ കുറക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമമാണ് സൈക്ളിങ്. നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു എന്ന് മാത്രമല്ല, ശരീരത്തിലെ കലോറികള്‍ വളരെ വലിയ അളവില്‍ ഇല്ലാതാക്കും. ദാവസവും ഒരു മണിക്കൂറോളം സൈക്കിള്‍ ചവിട്ടുന്നത് കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കുന്നതിനും തുടകളിലേയും ഇടുപ്പിലേയും ഭാരം കുറക്കുന്നതിനും സഹായിക്കും. നീന്തല്‍, ഓട്ടം, കിക്ബോക്സിങ്, ജംബ് റോപ്, നൃത്തം തുടങ്ങി മറ്റു എയറോബിക് വര്‍ക്കൗട്ടുകളും ചെയ്യാവുന്നതാണ്.

5. പ്ലാങ്ക്

ശരീരത്തിലെ എല്ലാ പേശികളെയും വ്യായാമത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് തന്നെ കുടവയറിലെ കൊഴുപ്പ് കുറക്കാനും കൂടുതല്‍ കലോറി എരിച്ച് കളയാനും പ്ലാങ്കിന് സാധിക്കും. ശരീരത്തെ ബലപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിന് മുമ്പ് ശരീരം ശരിയായ രീതിയിലാണ് നില്‍ക്കുന്നതെന്നും പ്ലാങ്ക് ചെയ്യുന്നത് പരന്ന പ്രതലത്തിലാണെന്നും ഉറപ്പുവരുത്തണം.

logo
The Fourth
www.thefourthnews.in