ഉറങ്ങുമ്പോഴും മൊബൈല്‍ഫോണ്‍ തൊട്ടടുത്താണോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍

ഉറങ്ങുമ്പോഴും മൊബൈല്‍ഫോണ്‍ തൊട്ടടുത്താണോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍

ഇവയില്‍നിന്നുള്ള വയര്‍ലെസ് റേഡിയേഷന്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

കിടക്കയില്‍ മൊബൈല്‍ഫോണുമായി എത്തുന്നവരാണോ നിങ്ങള്‍? ഉറക്കത്തിലും തൊട്ടടുത്താണോ ഫോണിന്‌റെ സ്ഥാനം? ഈ ശീലം മാറ്റിയില്ലെങ്കില്‍ ആരോഗ്യം തകരാറിലാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

റേഡിയേഷന്‍ വളരെക്കൂടിയവയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ഇവയില്‍നിന്നുള്ള വയര്‍ലെസ് റേഡിയേഷന്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‌റെ കണക്കനുസരിച്ച് അമേരിക്കയിലെ ജനതയില്‍ ഭൂരിഭാഗവും കിടക്കയില്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്ത് ഉറക്കത്തിലേക്ക് പോകുന്നവരാണ്. ഇത് ഉറക്കത്തെ മാത്രമല്ല ബാധിക്കുന്നത്, മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുവരെ പ്രശ്‌നങ്ങളുണ്ടാക്കാം.

ഇന്‍സോംനിയ

മൊബൈല്‍ ഫോണിലെ നീല വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ നമ്മുടെ ശാരീരികവും മാനസികവും പെരുമാറ്റപരവുമായ മാറ്റങ്ങളുടെ സ്വാഭാവിക ചക്രമായ സര്‍ക്കാഡിയന്‍ റിഥത്തില്‍ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. കിടക്കയിലേക്ക് പോകുന്നതിന് 2-3 മണിക്കൂറുകള്‍ക്ക് മുമ്പ് ഫോണ്‍ ഉപയോഗിച്ചാലും ഉറക്കം നഷ്ടപ്പെടാനും ഇന്‍സോംനിയയ്ക്കും സാധ്യതയുണ്ട്.

ഉറങ്ങുമ്പോഴും മൊബൈല്‍ഫോണ്‍ തൊട്ടടുത്താണോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍
ഹൃദയാഘാത ലക്ഷണമായി വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

കാഴ്ച പ്രശ്‌നങ്ങള്‍

നീണ്ട മണിക്കൂറുകള്‍ മൊബൈല്‍ഫോണില്‍ ചെലവഴിക്കുന്നവര്‍ക്ക് കണ്ണിനു വേദനയും വരള്‍ച്ചയും അനുഭവപ്പെടാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് പറയുന്നു. കിടക്കയില്‍ മൈബൈല്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും. മൊബൈലിലെ നീല വെളിച്ചം കണ്ണിന്‌റെ റെറ്റിയെ ബാധിക്കും. ഇത് കാഴ്ച മങ്ങുന്നതിനും കണ്ണുകളിലെ വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും തലവേദനയ്ക്കും ഇടയാക്കും.

ഫോണ്‍ അടുത്തുവച്ച് ഉറങ്ങുന്നവര്‍ ആ ശീലം മാറ്റിക്കോളൂ, ഇത് തകരാറിലാക്കുന്നത് നിങ്ങളുടെ ശാരീരകാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും കൂടിയാണ്...

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

കിടക്കയിലെ ഫോണ്‍ ഉപയോഗം ഉറക്കം വൈകുന്നതിന് ഇടയാക്കുകയും ഇത് മാനസികാരോഗ്യം തകരുന്നതിനു കാരണമാകുകയും ചെയ്യും. ഈ ശീലം വിഷാദത്തിലേക്ക് നയിക്കാം, പ്രത്യേകിച്ച് ടീനേജുകാരെ. സമ്മര്‍ദവും ഉത്കണ്ഠയുമെല്ലാം ഈ ശീലമുള്ളവരില്‍ കാണുന്നുണ്ട്.

വയര്‍ലെസ് റേഡിയേഷന്‍

മൊബൈല്‍ ഫോണുകളിലെ വയര്‍ലസ് റേഡിയേഷന്‌റെ അപകടാവസ്ഥയെക്കുറിച്ച് ലോകാരോഗ്യ സംഘടനതന്നെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒ പറയുന്നതനുസരിച്ച് കിടക്കയിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തലയിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും തലച്ചോറിന്‌റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ഉറങ്ങുമ്പോഴും മൊബൈല്‍ഫോണ്‍ തൊട്ടടുത്താണോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവാണോ? കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമെന്ന് ലോകാരോഗ്യ സംഘടന

പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍

മൊബൈല്‍ഫോണിന്‌റെ വയര്‍ലെസ് റോഡിയേഷന്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകമായി ബാധിക്കാം. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ബീജാണുക്കളുടെ നാശത്തിനും പുരുഷന്‍മാരില്‍ ബീജത്തിന്‌റെ അളവ് കുറയുന്നതിനും ഇത് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭിണികളിലും സമ്മര്‍ദം, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

റേഡിയേഷന്‍ വളരെക്കൂടിയവയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ഇവയില്‍നിന്നുള്ള വയര്‍ലെസ് റേഡിയേഷന്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതുകൊണ്ട് ഫോണ്‍ അടുത്തുവച്ച് ഉറങ്ങുന്നവര്‍ ആ ശീലം മാറ്റിക്കോളൂ, ഇത് തകരാറിലാക്കുന്നത് നിങ്ങളുടെ ശാരീരകാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും കൂടിയാണ്. രാത്രിയില്‍ ഫോണ്‍ സൈലന്‌റ് മോഡിലോ ഫ്‌ലൈറ്റ് മോഡിലോ ഇട്ടശേഷം മാറ്റിവെച്ച് കൃത്യമായി ഉറങ്ങാന്‍ ശ്രമിക്കുക.

logo
The Fourth
www.thefourthnews.in