ഉറക്കമില്ലായ്മ: ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം

ഉറക്കമില്ലായ്മ: ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം

ഒരു പുതിയ പഠനം തെളിയിക്കുന്നത് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ ഹൃദയവുമായി ബന്ധപ്പെട്ടുള്ള രോഗസാധ്യത കൂടുതലാണെന്നാണ്
Updated on
1 min read

ആരോഗ്യകരമായ ജീവിതത്തിനുവേണ്ട ജീവിതശൈലിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആവശ്യത്തിനുള്ള ഉറക്കം. ആറു മുതല്‍ എട്ട് മണിക്കൂര്‍വരെയാണ് മുതിര്‍ന്ന ഒരു വ്യക്തിക്ക് ഉറങ്ങാന്‍ വേണ്ട സമയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ആറു മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരാണ് ഏറെയും.

നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യവും അവയുടെ പ്രവര്‍ത്തനവുമെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഒരു പുതിയ പഠനം തെളിയിക്കുന്നത് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരില്‍ ഹൃദയവുമായി ബന്ധപ്പെട്ടുള്ള രോഗസാധ്യത കൂടുതലാണെന്നാണ്. ഇന്‍സോംനിയ, വിഷാദം, ക്ഷീണം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ ഉറക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നുമുണ്ട്.

കൊളസ്‌ട്രോള്‍

ആറു മണിക്കൂറില്‍താഴെ മാത്രം ഉറങ്ങുന്നവര്‍ക്ക് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അധികാരിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഉറക്കമില്ലായ്മ ശരീരത്തില്‍ കൊളസ്‌ട്രോള്‍ സാധ്യത കൂട്ടുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം

ഉറക്കമില്ലായ്മ അല്ലെങ്കില്‍ രാത്രി താമസിച്ചുള്ള ഉറക്കം രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ഇത് ഹൃദയരോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. നിങ്ങള്‍ ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ശരീരം യാന്ത്രികമായി പ്രവര്‍ത്തിക്കും. രാത്രി ദീര്‍ഘനേരം ഉണര്‍ന്നിരിക്കുമ്പോള്‍ രക്തസമ്മര്‍ദവും കൂടുന്നു. ഇത് പക്ഷാഘാതത്തിനുള്ള അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്.

ഉറക്കമില്ലായ്മ: ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം
അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം

അമിതാഹാരം

രാത്രിയില്‍ ഉറങ്ങാതിരിക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ വിശപ്പും അധികരിക്കും. നിങ്ങള്‍ എത്രനേരം ഉണര്‍ന്നിരിക്കുന്നുവോ അത്രയുംകൂടുതല്‍ ഊര്‍ജം ശരീരം കത്തിക്കും. ഇത് അനാരോഗ്യഭക്ഷണരീതിക്കു കാരണമാകും.

അമിതഭാരം

നിങ്ങള്‍ സ്ഥിരമായി രാത്രി കൂടുതല്‍നേരം ഉണര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ അത്രയുമധികം ആഹാരം അകത്താക്കുന്നുമുണ്ടാകും. ഇത് ശരീരഭാരം കൂടുന്നതിനു കാരണമാകുകയും ഒബീസിറ്റിയിലേക്കു നയിക്കുകയും ചെയ്യും.

ടൈപ്പ് 2 പ്രമേഹം

ശരീരത്തിലെ ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നല്ല ഉറക്കവും സമയത്തിനുള്ള ഉറക്കവും അനിവാര്യമാണ്. ഉറങ്ങാന്‍ താമസിക്കുന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in