ആറ് മണിക്കൂറില്‍ താഴെയാണോ ഉറക്കം? വൃക്കകള്‍ നാശത്തിലാകാമെന്ന് പഠനം

ആറ് മണിക്കൂറില്‍ താഴെയാണോ ഉറക്കം? വൃക്കകള്‍ നാശത്തിലാകാമെന്ന് പഠനം

4238 ആളുകളെ ഉള്‍പ്പെടുത്തി 11 വര്‍ഷത്തെ നിരീക്ഷണത്തിനുശേഷം പുറത്തുവിട്ട പഠനത്തില്‍ പറയുന്നത് ആറ് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന വ്യക്തികള്‍ക്ക് വൃക്കതകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്
Updated on
1 min read

തിരക്കേറിയ ജീവിതത്തില്‍ പലരും വിച്ചുവീഴ്ച വരുത്തുന്നത് ഉറക്കത്തിലാണ്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം അനിവാര്യമാണെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെയൊക്കെയാകും പലരുടെയും ഉറക്കസമയം. അമിതമായ അല്ലെങ്കില്‍ അപര്യാപ്തമായ ഉറക്കം, സ്ലീപ് അപ്‌നിയ, ഇന്‍സോംനിയ തുടങ്ങിയവയൊക്കെ ഉറക്കപ്രശ്‌നങ്ങളാണ്. ഇപ്പോള്‍ ഒരു പുതിയ പഠനം പറയുന്നത് ഉറക്ക തകരാറുകള്‍ വൃക്കയുടെ നാശത്തിലേക്ക് നയിക്കുമെന്നാണ്.

4238 ആളുകളെ ഉള്‍പ്പെടുത്തി 11 വര്‍ഷത്തെ നിരീക്ഷണത്തിനുശേഷം പുറത്തുവിട്ട പഠനത്തില്‍ പറയുന്നത് ആറ് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന വ്യക്തികള്‍ക്ക് വൃക്കതകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് രാത്രിയില്‍ ഏഴ്-എട്ട് മണിക്കൂര്‍വരെ ഉറങ്ങുന്നവരെക്കാള്‍ അപകടസാധ്യത അധികമാണ്.

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ(ഒഎസ്എ) രോഗികള്‍ക്ക് അതില്ലാത്തവരെ അപേക്ഷിച്ച് വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലുണ്ടെന്നും പഠനം വിലയിരുത്തുന്നു. വൃക്കരോഗത്തിന് കാരണമാകുന്ന മറ്റ് അപകടഘടകങ്ങള്‍ ഇല്ലെങ്കിലും ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയ രോഗികളില്‍ കിഡ്‌നി രോഗം സാധാരണയായി കാണപ്പെടുന്നുണ്ടെന്ന് തായ്‍വാനില്‍ നിന്നുള്ള ഒരു പഠനവും പറയുന്നു.

ഉറക്കമില്ലായ്മയിലും ഒഎസ്എരോഗികളിലും വൃക്കകളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുന്നതാണ് പ്രധാന കാരണം. വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഓക്‌സിജന്‍ വിതരണം കുറയുന്നത് വൃക്കളുടെ നാശത്തിലേക്ക് നയിക്കുന്നു.

ആറ് മണിക്കൂറില്‍ താഴെയാണോ ഉറക്കം? വൃക്കകള്‍ നാശത്തിലാകാമെന്ന് പഠനം
അമിതമായ ക്ഷീണവും പകല്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയും അനുഭവപ്പെടുന്നുണ്ടോ? കാരണം ഈ അഞ്ച് രോഗാവസ്ഥകളാകാം

ഉറക്കത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മതിയായ ഉറക്കത്തിന് മുന്‍ഗണന നല്‍കുകയും ഒഎസ്എ പോലുള്ള ഉറക്കതകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ക്രമരഹിതമായ ഉറക്കരീതികളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ തിരിച്ചറിയുന്നതോടെ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

logo
The Fourth
www.thefourthnews.in